1 GBP = 104.16
breaking news

സൗദിയില്‍ 35 വര്‍ഷത്തിനുശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു

സൗദിയില്‍ 35 വര്‍ഷത്തിനുശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു

ദശാബ്ദങ്ങൾ നീണ്ട സിനിമാ നിരോധനം എടുത്തുമാറ്റി സൗദി അറേബ്യയില്‍ നീണ്ട 35 വര്‍ഷത്തിനുശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. 2018 മാർച്ചിൽ തിയേറ്ററുകൾ തുറക്കാനാണ് തീരുമാനം.

തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ആദ്യ തിയേറ്റര്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനം ആ‍രംഭിക്കും. തീരുമാനം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് കരുത്താകും. പുതിയ 30,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ടൂറിസം മേഖല മെച്ചപ്പെടുത്താനും ഇത് സാഹായിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാദ് വ്യക്തമാക്കി.

2030 ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയേറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം. ഇതിനായി 9,000 കോടി റിയാലാണ് സൗദി ചെലവഴിക്കുന്നത്. ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച വിഷൻ 2030ന്റെ ചുവടുപിടിച്ചാണു വിനോദമേഖലയിലെ വിലക്കുകൾ നീക്കാനുള്ള തീരുമാനം.

1980 കളിലാണ് മുസ്ലീം രാജ്യമായ സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more