1 GBP = 104.15
breaking news

സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷം ഏപ്രിൽ 7 ന്; വർണ്ണാഭമാക്കുവാൻ ‘വെൽക്കം സ്കിറ്റും’, കലാവിരുന്നും, ഗാനമേളയും, ഡീ ജെ യും,ഡിന്നറും.

സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷം ഏപ്രിൽ 7 ന്; വർണ്ണാഭമാക്കുവാൻ ‘വെൽക്കം സ്കിറ്റും’, കലാവിരുന്നും, ഗാനമേളയും, ഡീ ജെ യും,ഡിന്നറും.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ് : ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ ഒരുക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷത്തിന് ഏപ്രിൽ 7 ന് ഞായറാഴ്ച ഡച്ച്‌വർത്ത് വില്ലേജ് ഹാൾ വേദിയാവും. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

ഈസ്റ്ററും, വിഷുവും, ഈദുൾ ഫിത്തറും നൽകുന്ന സന്ദേശങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന ‘വെൽക്കം ടു ഹോളി ഫെസ്റ്റ്സ് ‘ അടക്കം ആകർഷകങ്ങളായ വിശേഷാൽ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്നുണ്ട്. വൈവിദ്ധ്യങ്ങളായ കലാ പരിപാടികൾ, സ്‌കിറ്റുകൾ, ‘സംഗീത നിശ‘ അടക്കം നിരവധി ആകർഷകങ്ങളായ പരിപാടികൾ സദസ്സിനായി അണിയറയിൽ ഒരുങ്ങുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

യു കെ യിലെ പ്രമുഖ മോർട്ഗേജ്സ് & ഇൻഷുറൻസ് അഡ്വൈസർ സ്ഥാപനമായ ‘വൈസ് ഫിനാൻഷ്യൽ സർവീസസ്, സർഗ്ഗം ആഘോഷത്തിലെ മുഖ്യ സ്പോൺസറായി പങ്കാളിയാവും. യു കെ യിലെ പ്രമുഖ ഫുഡ് ഇൻഗ്രീഡിയൻറ്സ് ഡിസ്ട്രിബ്യുട്ടറും, വിവിധ മസാല ബ്രാൻഡുകളുടെ ഹോൾസെയിൽ ഡീലറുമായ ‘സെവൻസ് ട്രേഡേഴ്സ്’ സ്റ്റിവനേജ് , പ്രമുഖ റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് ‘കറി വില്ലേജ്’, എന്നീ സ്ഥാപനങ്ങൾ സർഗം ആഘോഷത്തിൽ പ്രായോജക രാവുന്നതാണ്.

ഈസ്റ്റർ-വിഷു-ഈദ് ആഘോഷത്തിലെ പ്രായോജകരും, പ്രശസ്ത കാറ്ററിങ് സംരംഭകരുമായ സ്റ്റീവനേജ് ‘ബെന്നീസ് കിച്ചൻ’, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നർ തയ്യാറാക്കുമ്പോൾ, ഇടവേളകൾ സ്വാദിഷ്‌ടമാക്കുവാൻ കാപ്പിയും, ചൂടൻ കേരള പലഹാരങ്ങളുമായി ‘മലബാർ ഫുഡ്സ്‘ ഭക്ഷണ സ്റ്റാൾ തുറക്കുന്നുമുണ്ട്.

പ്രോഗ്രാമിന്റെ മുഖ്യാതിഥിയും, സ്റ്റീവനേജ് മേയറുമായ മൈലാ ആർസിനോ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയും, തുടർന്ന് സന്ദേശം നൽകുന്നതുമാണ്. ഏപ്രിൽ 7 ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രണ്ടു മണി വരെ ‘സ്റ്റാർട്ടർ മീൽ’ വിതരണം ചെയ്യും. തുടർന്ന് ഈസ്റ്റർ-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്ക്കാരിക വേദിക്ക് ആരംഭം കുറിക്കും.

മഴവിൽ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്ന ആർക്കും സംഘാടകരുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:-
Sajeev-07877902457
Praveen-07493859312
Wilsy- 07450921739
Sahana- 07774114938

April 7th Sunday, 13:00-22:00
Datchworth Village Hall, 52 Datchworth Grn, Datchworth, Knebworth SG3 6TL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more