1 GBP = 104.20
breaking news

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം 6): ഗാന്ധിജി വിളിച്ചു; സര്‍ദാര്‍

സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം 6): ഗാന്ധിജി വിളിച്ചു; സര്‍ദാര്‍

ഗുജറാത്ത് ക്ലബിലെ അംഗത്വം ഉപേക്ഷിച്ച് വല്ലഭായ് പട്ടേല്‍ യൂറോപ്യന്‍ സ്റ്റൈല്‍ വസ്ത്രധാരണവും മാറ്റി. വെള്ള വസ്ത്രം ധരിച്ച് ഇന്ത്യക്കാരനായി. പിന്നെ പൊതുരംഗത്തേക്ക് ദൃഡനിശ്ചയത്തോടെ ചുവട്വയ്ക്കുകയായിരുന്നു. 1918 ലായിരുന്നു ആ മാറ്റം. കര്‍ഷകരെയും ഭൂഉടമകളെയും അണിനിരത്തി ഗുജറാത്തിവെ കയ്റയില്‍ അദ്ദേഹം വന്‍ പ്രക്ഷേഭത്തിന് നേതൃത്വം നല്‍കി. അന്ന് ബോംബെ പ്രസിഡന്‍സിയുടെ കീഴിലായിരുന്നു ഗുജറാത്ത്.

കനത്ത മഴയില്‍ കൃഷിനശിച്ചിട്ടും വാര്‍ഷിക നികുതിയില്‍ ഇളവുവരുത്താതെ മുഴുവനായി പിരിക്കാനുള്ള ബോംബെ സര്‍ക്കാര്‍ തീരുമാനമാണ് പട്ടേലിനെ ചൊടിപ്പിച്ചത്. ഇതൊരു തുടക്കം മാത്രമായിരുന്നു. പട്ടേലിന്‍റെ നേതൃത്വം ഗുജറാത്തിലെങ്ങും അംഗീകരിക്കപ്പെട്ടു. ഒരു പതിറ്റാണ്ട് കടന്നുപോയി.

1928 ല്‍ വല്ലഭായ് പട്ടേല്‍ ‘സര്‍ദാര്‍’ എന്ന വിശേഷണത്തോടെ ദേശിയ നേതാവായി. നികുതി വര്‍ധനയ്ക്കെതിരെ ബര്‍ദോലിയിലെ ഭൂ ഉടമകളെ സംഘടിപ്പിച്ച് അദ്ദേഹം നടത്തിയ വലിയ പ്രതിഷേധം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. 1928 ലാണ് പ്രശസ്തമായ ബര്‍ദോലി സത്യാഗ്രഹത്തിന്‍റെ നേതൃത്വത്തില്‍ പട്ടേല്‍ അവരോധിതനാകുന്നത്. ദരിദ്ര കര്‍ഷകരില്‍നിന്ന് അമിത നികുതി ഈടാക്കാനുള്ള സാമ്രാജ്യത്ത ഭരണകൂടത്തിന്‍റെ നീക്കങ്ങള്‍ക്കെതിരായിരുന്നു സമരം.

1925ലെ ക്ഷാമത്തെത്തുടര്‍ന്ന് വലഞ്ഞ ബര്‍ദോലിയിലെ കര്‍ഷകര്‍ക്ക് മേല്‍ ബോംബെ പ്രവിശ്യ ,സര്‍ക്കാര്‍ നികുതി കൂട്ടുവാനൊരുങ്ങിയപ്പോള്‍ വല്ലഭായി പട്ടേലിനന്‍റെ നേതൃത്വത്തില്‍ 1928ല്‍ നടത്തിയ സത്യാഗ്രഹമാണ് ബര്‍ദോലി സത്യാഗ്രഹമായി ചരിത്രമായത്.

കഠിനമായ ചൂടുകാലം വന്നതോടെ 1925 രൂക്ഷമായ ക്ഷാമം ബര്‍ദോലിയെ തകര്‍ത്തു. കര്‍ഷകര്‍ വലഞ്ഞു. പട്ടിണിയിലായിരുന്ന ആ സമയത്ത് ബോംബെ പ്രവിശ്യ സര്‍ക്കാര്‍ കര്‍ഷകരുടെ നികുതി 30 ശതമാനം വരെ കൂട്ടുവാന്‍ തീരുമാനിച്ചു. ഭക്ഷണത്തിനു വകയില്ലാത്തവര്‍ എങ്ങനെ നികുതി കൂട്ടി കൊടുക്കും. കടുത്ത വരള്‍ച്ചയും ക്ഷാമവും കണക്കിലെടുത്തു നികുതി കുട്ടിയാല്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും അധികാരികള്‍ ചെവികൊണ്ടില്ല. നികുതി കുട്ടുകതന്നെ ചെയ്യുമെന്ന് അധികാരികള്‍ ഉറപ്പിച്ചു പറഞ്ഞു. ഗ്രാമീണര്‍ നിരാശരായി. അപ്പോഴാണ് അവര്‍ വല്ലഭായ് പട്ടേലിനെ ഓര്‍ത്തത്. കയ്റയില്‍ നടന്ന സമരത്തില്‍ ഗാന്ധിജിക്കൊപ്പം നിന്നു നേതൃത്വം നല്കിയത് പട്ടേലായിരുന്നു. ജനങ്ങള്‍ പട്ടേലിനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. സമരം നടത്തിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ പട്ടേല്‍ ഗ്രാമീണരെ പറഞ്ഞു ബോധ്യപ്പെടുത്തി. ഒട്ടേറെ സഹക്കേണ്ടിവരും. വീടും പറമ്പും എല്ലാം ചിലപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പോരാത്തതിനു കൊടിയ മര്‍ദനം സഹിക്കേണ്ടിവരും. പട്ടേല്‍ സമരക്കാരെ നിരുത്സാഹപ്പെടുത്തി.

കര്‍ഷകര്‍ പലവട്ടം പട്ടേലിനെ കണ്ട് അവരുടെ സങ്കടങ്ങളും പരാതികളും ബോധിപ്പിച്ചു. സമരത്തില്‍ നിന്നും ഒരിക്കലും പിന്നോട്ടില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. നുറുകണക്കിന് കര്‍ഷകരാണ് പട്ടേലിനന്‍റ മുന്നില്‍ നിത്യവും ഗുജറാത്തിന്‍റ പല ഭാഗങ്ങളില്‍ നിന്നും എത്തികൊണ്ടിരുന്നത്. ഒടുവില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ്സും ഈ സമരത്തില്‍ പങ്കാളിയാകുക. ഗാന്ധിയില്‍ നിന്നും പട്ടേലിന് കിട്ടിയ മറുപടി. കോണ്‍ഗ്രസ് ഇതില്‍ പങ്കാളിയാകില്ല കാരണം രാജ്യം മുഴുവന്‍ വെള്ളക്കാര്‍ക്കതിരെ സമരത്തിലാണ്. ഞാന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട്. പട്ടേല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച കര്‍ഷകരുമായി പങ്കുവെച്ചു. ഞാനും ഗാന്ധിയും നിങ്ങള്‍ക്ക് ഒപ്പമുണ്ട് സമരവുമായി മുന്നോട്ട് തന്നെ പോകാം.

നമ്മള്‍ ഏറ്റെടുത്തിരിക്കുന്ന കര്‍ഷക സമരത്തെ നിസ്സാരമായി കാണരുത്. ഉറച്ച മനസ്സും ത്യാഗവുമാണ് സമരത്തിനാവശ്യ0. കഷ്ടത, പട്ടിണി, പോലീസ് മര്‍ദനം, ജയില്‍ വാസം ഇതെല്ലം നേരിടണം. മാത്രവുമല്ല നമ്മുടെ വിടും പറമ്പുകള്‍ വരെ നഷ്ടപ്പെടാം. ഇവിടെയെല്ലാം തളരാതെ പോരാടി വിജയം വരിക്കണം. അങ്ങനെ കര്‍ഷകര്‍ക്ക് വേണ്ടുന്ന ആത്മ വീര്യം പട്ടേല്‍ കൊടുത്തു. പിന്നീട് അദ്ദേഹം ചെയ്തത് ബോംബെ ഗവര്‍ണര്‍ക്ക് ഒരു കത്തയച്ചു. അതില്‍ എഴുതിയത് കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെടണം, ആദായനികുതിയില്‍ നിന്നും കര്‍ഷകരെ ഒഴുവാക്കണം ,ബര്‍ദോലിയിലെ കര്‍ഷകര്‍ സമരത്തിലാണ്. കര്‍ഷകരെ സമരത്തിലേക്ക് തള്ളിവിടാതെ അവരോടു കാരുണ്യം കാണിക്കണം. അതിന് പട്ടേലിന് ലഭിച്ച മറുപടി നികുതി പണം പിരിച്ചെടുക്കുക തന്നെ ചെയ്യും.

പട്ടേല്‍ ജനങ്ങളോട് ഇനി മുതല്‍ നികുതി നല്കെരുതെന്നു പറഞ്ഞു. എത്ര പ്രകോപനം ഉണ്ടായാലും അക്രമത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കരതുത് എന്നും നിര്‍ദ്ദേശിച്ചു. ബര്‍ദോലിയിലെ ജനങ്ങള്‍ ‘നികുതി നിഷേധ സമരം’ തുടങ്ങി. നികുതി കുറയ്ക്കുകയും പിടിച്ചെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കുകയും ചെയ്യണം എന്നതായിരുന്നു പട്ടേലും സംഘവും മുന്നോട്ട്വച്ച ആവശ്യം. നകുതി നല്‍കുവാന്‍ വിസമ്മതിച്ചവരുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തു. വീടും കന്നുകാലികളെയും ജപ്തി ചെയ്ത് ലേലത്തിന് വച്ചു. പക്ഷെ അതു ലേലത്തില്‍ വാങ്ങാന്‍ ആരും വന്നില്ല.

സംഭവങ്ങള്‍ ഇന്ത്യ മുഴുവന്‍ പ്രചരിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഓഫീസുകളിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ കൂട്ടമായി രാജിവച്ചു. ബര്‍ദോലി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരായ പ്രതിഷേധം എങ്ങും ഉയര്‍ന്നു. അവസാനം മറ്റു വഴികളില്ലാതെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായി. ചര്‍ച്ചയില്‍ നികുതി വര്‍ധന പിന്‍വലിക്കാമെന്നു സമ്മതിച്ചു. മാത്രമല്ല പിടിച്ചെടുത്ത കൃഷിഭൂമിയും വീടുകളും ഗ്രാമീണര്‍ക്ക് തിരികെ നല്കാനും തയ്യാറായി. ബര്‍ദോലി സമരം വിജയം കണ്ടതോടെ പട്ടേല്‍ എന്ന നേതാവ് കൂടുതല്‍ പ്രശസ്തനായി.

ബര്‍ദോലി സമരത്തിന്‍റെ വിജയത്തോടെയാണ് വല്ലഭായ് പട്ടേലിന്‍റെ പേരിനു മുന്‍പില്‍ സര്‍ദാര്‍ എന്ന വിശേഷണം ബഹുമാനസൂചകമായി ഉപയോഗിച്ചു തുടങ്ങിയത്. ബര്‍ദോലിയെ 14 സത്യാഗ്രഹ കേന്ദ്രങ്ങളായി പട്ടേല്‍ വിഭജിച്ചു. ഒരോ കേന്ദ്രത്തിനും ഓരോ നേതാക്കډാരെ ചുമതലപ്പെടുത്തി. പട്ടേല്‍ ആകട്ടെ ഗ്രാമത്തിനു പുറത്തുള്ള പ്രദേശങ്ങളില്‍ സഞ്ചരിച്ച് സമരത്തിനു ശക്തമായ പിന്തുണയും സമ്പാദിച്ചു.

സര്‍ദാര്‍ പട്ടേലിനെ അപകടകാരിയായ എതിരാളിയായി ബ്രിട്ടീഷ് ഭരണകൂടം വിലയിരുത്താന്‍ വൈകിയില്ല. അദ്ദേഹമൊരു വിപ്ലവകാരിയല്ലായിരുന്നു. പക്ഷെ ഗാന്ധിജിയേയും നെഹ്റുവിനും ഉപരി വഴങ്ങാത്ത എതിരാളിയായി പട്ടേലിനെ ഭരണകര്‍ത്താക്കള്‍ കണ്ടു. പട്ടേലിന് രാജ്യമെങ്ങും ആരാധകര്‍ വര്‍ധിക്കുകയായിരുന്നു.

പട്ടേലിനെക്കുറിച്ച് ഇന്നത്തെ തലമുറ ചിന്തിക്കുമ്പോള്‍ സുഭാഷ് ചന്ദ്രബോസിനെപ്പോലെ ഒരു തീവ്രനേതാവിയിരുന്നു അദ്ദേഹമെന്ന് തോന്നും. പക്ഷെ സത്യം അതല്ല. ബോസിന്‍റെ ആശയങ്ങളോട് കൂടുതല്‍ യോജിപ്പ് ജവഹര്‍ലാല്‍ നെഹ്റുവിനായിരുന്നു. എതിര്‍ ചേരിയില്‍ അല്പം മിതവാദികളായി മോട്ടിലാല്‍ നെഹ്റുവും ഗാന്ധിജിയും പട്ടേലും.

ബ്രിട്ടീഷുകാരോട് ആയുധമെടുത്ത് യുദ്ധം ചെയ്ത് സ്വാതന്ത്യം നേടുക പ്രായോഗികമല്ലെന്ന് പട്ടേല്‍ ഉറച്ചുവിശ്വസിച്ചു. ഗാന്ധിജിയുടെ അഹിംസാ സിന്ധാന്തമാണ് കരുത്തനായ എതിരാളിയുടെ മുന്നില്‍ നല്ലതെന്ന് അദ്ദേഹം മനസ്സിലാക്കി. 1928-31 കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലക്ഷ്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടപ്പോള്‍ പൂര്‍ണ്ണ സ്വാതന്ത്യത്തിനായി പണ്ഡിറ്റ് നെഹ്റുവും സുഭാഷ് ചന്ദ്രബോസും നിലപാടെടുത്തു. മോട്ടിലാല്‍ നെഹ്റുവും ഗാന്ധിജിയും പട്ടേലും ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള അധികാര കൈമാറ്റമാണ് ആഗ്രഹിച്ചത്. ഇത്രയുമായാല്‍ ഭാവിയില്‍ പൂര്‍ണ്ണ സ്വാതന്ത്യം കൈവരിക്കാം എന്നായിരുന്നു പട്ടേലിന്‍റെ കണക്കുക്കൂട്ടല്‍.

ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസവും സ്വയം പര്യാപ്തതയും പരമപ്രധാനമാണെന്നും പട്ടേല്‍ കരുതി. അതായത് ബ്രിട്ടീഷ് കോമണ്‍വെല്‍നുള്ളില്‍ തന്നെ ഒരു രാജ്യത്തിനുവേണ്ട എല്ലാ അവകാശങ്ങളും ലഭിക്കണം. ഒറ്റയടിക്ക് സ്വാതന്ത്രമെന്ന് വാദിച്ച് ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കാതെ തികഞ്ഞ സംയമനത്തോടെ ഓരോ ചുവടുമുന്നോട്ടുവയ്ക്കാം എന്നായിരിക്കണം സര്‍ദാര്‍ പട്ടേലിന്‍റെ ചാണക്യ കൗശലം.

ഗാന്ധിജിയെ ഏറെ ബഹുമാനിച്ചിരുന്നെങ്കിലും ആശയപരമായി പലപ്പോഴും പട്ടേല്‍ വിയോജിച്ചിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ഹിന്ദു-മുസ്ലീം ഐക്യം അനിവാര്യ ഘടകമായി ഗാന്ധിജി കണ്ടു. പട്ടേല്‍ ഇതിനോട് പൂര്‍ണമായി യോജിച്ചില്ല. ഇതുകൊണ്ടാകാം വിമര്‍ശകര്‍ അദ്ദേഹത്തെ ഹിന്ദു പക്ഷവാതിയായി വിശിഷിപ്പിച്ചത്. പക്ഷെ പട്ടേല്‍ തികഞ്ഞ മതേതര വാദിയായിരുന്നു. എന്നാല്‍ നടക്കാത്ത കാര്യങ്ങളെപ്പറ്റി ആലോചിച്ച് സമയം കളയുന്നതിനോട് അദ്ദേഹം എന്നും വിയോജിച്ചു.

സ്വതന്ത്ര സംരഭകത്വം പട്ടേല്‍ ഊന്നിപ്പറഞ്ഞകാര്യമാണ്. സ്വയം പര്യാപ്തതയ്ക്കും വലിയ പ്രാധാന്യം കല്പിച്ചു. പക്ഷെ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ബലപ്രയോഗം ആകാം എന്ന നെഹ്റു സിദ്ധാന്തത്തോട് അദ്ദേഹം പൂര്‍ണമായി വിയോജിച്ചു.

ഹിന്ദു ഇന്ത്യ, മുസ്ലിം പാകിസ്ഥാന്‍ എന്ന ആശയത്തെ അദ്ദേഹം എതിര്‍ത്തിരുന്നതായി അറിയുന്നു. പാകിസ്ഥാനില്‍ നിന്ന് വേര്‍പടേണ്ടത് ഇന്ത്യയുടെ ആവശ്യമാണ് എന്നദ്ദേഹം വിശ്വസിച്ചിരുന്നു. അതിനാല്‍ വിഭജനത്തില്‍ ഇന്ത്യക്ക് അഭിമാനക്ഷതം സംഭവിക്കരുത് എന്നൊക്കെ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി അക്കാലത്തെ ചില രേഖപ്പെടുത്തലുകളില്‍ കാണുന്നു. പാകിസ്ഥാനെ എതിര്‍ത്തപ്പോഴും സര്‍ദാര്‍ പട്ടേല്‍ ഒരിക്കലും മുസ്ലീംകളെ എതിര്‍ത്തിരുന്നില്ല എന്ന സത്യം പുതിയ തലമുറ മറക്കരുത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more