1 GBP = 104.16
breaking news

മാഞ്ചെസ്റ്റർ മലയാളിയുടെ അമ്മ നാട്ടിൽ കൊല്ലപ്പെട്ടു.

മാഞ്ചെസ്റ്റർ മലയാളിയുടെ അമ്മ നാട്ടിൽ കൊല്ലപ്പെട്ടു.

മാഞ്ചെസ്റ്ററിൽ താമസിക്കുന്ന കോതമംഗലം സ്വദേശി സിജ സിബിയുടെ അമ്മയാണ് മോഷണ ശ്രമത്തിനിടെ അതി ദാരുണമായി കൊല്ലപ്പെട്ടത്.
കോതമംഗലത്തിന് അടുത്തുള്ള ചേലാട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്.

ചെങ്ങമ്മനാട് ഏലിയാസിന്റെ ഭാര്യ സാറാമ്മ (72) ആണ് കൊല്ലപെട്ടത്. മോഷണ ശ്രമത്തിനിടെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാറമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടൻ വിവരം പൊലീസിനെ അറിയിച്ചു.

ഫൊറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുൻപെങ്ങും സ്ഥലത്ത് കൊലപാതകം പോലുള്ള കുറ്റകൃത്യം നടന്നിട്ടില്ല.
ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളിൽ ഇരുന്ന സാറാമ്മയെ പിന്നിൽ നിന്ന് മാരകായുധം വെച്ച് അടിച്ചുവെന്നാണ് കരുതുന്നത്. കള്ളന്മാർ സംഭവ സ്ഥലത്ത് പോലിസ് നായ മണം പിടിക്കാതിരിക്കാൻ മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more