1 GBP = 104.17
breaking news

സാറാ തോമസിന് യുക്മയുടെ അനുമോദനം

സാറാ തോമസിന് യുക്മയുടെ അനുമോദനം

ഓക്സ്ഫോർഡ്: അപൂര്‍വ്വ ഇനം ഷഡ്പദത്തിനെ (കറുത്ത വണ്ട് ) കണ്ടുപിടിച്ച് ലോകശ്രദ്ധയാകർഷിച്ച സാറാ തോമസെന്ന കൊച്ചു മിടുക്കിക്ക് യുക്മയുടെ അനുമോദനങ്ങൾ. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ശ്രീ വർഗ്ഗീസ് ചെറിയാൻ, യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാൻ ശ്രീ ടിറ്റോ തോമസ് തുടങ്ങിയവരാണ് നേരിട്ട് വീട്ടിലെത്തി അനുമോദനങ്ങളും ആശംസകളുമറിയിച്ചത്.

യുക്മ സൗത്ത് വെസ്റ്റ് റീജിയനിലെ ഒരുമ അസോസിയേഷന്റെ (ബെറിൻസ്ഫീൽഡ്) രക്ഷാധികാരിയായ എറണാകുളം വാഴക്കുളം സ്വദേശികളായ തോമസ് ജോണിന്‍റെയും
ഒരുമയുടെ വൈസ് പ്രസിഡന്റും  യുക്മ നഴ്സസ് ഫോറം റീജിയണൽ കോഡിനേറ്ററുമായ ബെറ്റി തോമസിന്‍റെയും മകളാണ് ലോകത്തിന്‍റെ അഭിമാനമായി മാറിക്കഴിഞ്ഞ സാറാ തോമസ്.

വ്യത്യസ്ത ഇനം വണ്ടിനെ കണ്ടെത്തിയതോടെ ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് ഈ പത്തുവയസുകാരി മിടുക്കി. മ്യൂസിയം ഓഫ് കളക്ഷന്‍റെ മേധാവിയും കീടശാസ്ത്രവിദഗ്ധനുമായ ഡാരന്‍ മാന്‍ ഇപ്പോള്‍ സാറ കണ്ടെത്തിയിരിക്കുന്ന വണ്ട് ലോകത്തിലെ അപൂര്‍വ്വ ഇനം വണ്ടാണെന്ന് തിരിച്ചറിയുകയും ഇതിനെ അനിസോക്സ്യാ ഫുസ്കുലാ (anisoxya fuscula) എന്നാണ് പറയപ്പെടുന്നതെന്നും പറഞ്ഞു .

70 വര്‍ഷത്തിനിടെ യൂണിവേഴ്സിറ്റിയില്‍ ഇങ്ങനൊരു വണ്ടിനെ താന്‍ ഇതാദ്യമായാണ കാണുന്നതെന്നും വ്യക്തമാക്കിയതോടെ ഡാരിന്‍റെ വാക്കുകള്‍ സാറയെ അമ്പരപ്പിച്ചു. അഞ്ച് മീല്ലി മീറ്ററുളള കറുത്ത വണ്ടിനെ സാറായുടെ പേരില്‍ ഓക്സ്ഫോഡ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more