1 GBP = 107.78
breaking news

ബർമിംങ്ങ്ഹാം ബാലാജി ക്ഷേത്രാങ്കണത്തിൽ യുകെ മലയാളി ഗായകരുടെ സംഗീതാർച്ചന ജനുവരി 7ന്….

ബർമിംങ്ങ്ഹാം ബാലാജി ക്ഷേത്രാങ്കണത്തിൽ യുകെ മലയാളി ഗായകരുടെ സംഗീതാർച്ചന ജനുവരി 7ന്….

പതിനെട്ടു മലകൾക്കും അധിപനായ, സനാതന മൂർത്തിയായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നാമ സങ്കീർത്തനങ്ങൾ ഉരുവിട്ട് കൊണ്ട് സംഗീത സാന്ദ്രമായ ഒരു വേദി ബർമിംങ്ങാം ശ്രീ ബാലാജി ക്ഷേത്രാങ്കണത്തിലെ അയ്യപ്പ സന്നിധിയിൽ ജനുവരി ഏഴാം തീയ്യതി അരങ്ങേറുകയാണ്. മലയാളം തമിഴ് ഭക്തി ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സംഘടിപ്പിക്കുന്ന ഈ സംഗീതാർച്ചനയിൽ യുകെയിലെ പ്രശസ്തരായ ഗായകർ അനുചന്ദ്ര, രഞ്ജിത്ത് ഗണേഷ്, സത്യനാരായണൻ, രാഗി ജി ആർ, രാജീവ് ജി കാഞ്ഞങ്ങാട്, അനീഷ്കുട്ടി നാരായണൻ തുടങ്ങിയവരോടൊപ്പം പ്രശസ്ത കീബോർഡിസ്റ്റ് മുകേഷ് കണ്ണൻ തബലിസ്റ്റ് സന്ദീപ്, വയലിനിസ്റ്റ് അക്ഷയ കുമാർ എന്നിവർ നയിക്കുന്ന ഓർക്കസ്ട്രയും ഒപ്പം ചേരുന്നു.

ഈ മണ്ഡല മകരവിളക്ക് കാലത്തിൽ നടക്കുന്ന ഭക്തി ഗാനസുധ ആസ്വദിക്കുന്നതിനായി യുകെയിലെ എല്ലാ അയ്യപ്പ ഭക്തരെയും ബാലാജി ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more