1 GBP = 104.21
breaking news

സമീക്ഷ യു കെ സർഗ്ഗവേദി ഓൺലൈൻ മത്സര വേദി മത്സര ഫലങ്ങൾ

സമീക്ഷ യു കെ  സർഗ്ഗവേദി ഓൺലൈൻ മത്സര വേദി മത്സര ഫലങ്ങൾ

സമീക്ഷ യു കെ കുഞ്ഞു പ്രതിഭകളുടെ സർഗവാസനകൾ പ്രദർശിപ്പിക്കാൻ സർഗ്ഗവേദി എന്ന ഓൺലൈൻ മത്സര വേദി ഒരുക്കിയപ്പോൾ യുകെ മലയാളികൾ അതിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നതാണ് നാം കണ്ടത് . മത്സരങ്ങൾ നലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ഈ സമയത്ത് ഏപ്രിൽ 27 മുതൽ മെയ് 10 വരെ സമീക്ഷ സർഗ്ഗവേദി നടത്തിയ മലയാള ചലച്ചിത്ര ഗാന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ് . മൂന്നു വയസ്സ് മുതൽ പതിനെട്ടു വയസ്സുവരെയുള്ള കുഞ്ഞു പ്രതിഭകളെ വിവിധ വിഭാഗങ്ങളിലായി തിരിച്ചു നടത്തിയ മത്സരത്തിന് മികച്ച പ്രതികരണമാണ് കുട്ടികളിൽനിന്നു ഉണ്ടായത്. സബ് ജൂനിയർ വിഭാഗത്തിന് ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം, ജൂനിയർ വിഭാഗത്തിന് സുപ്രസിദ്ധ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്ററുടെ ഒരു ഗാനം, സീനിയേഷ്സിന് മലയാളി ഹൃദയത്തോടു ചേർത്ത അനശ്വര കലാകാരൻ അർജ്ജുനൻ മാസ്റ്റർ സംവിധാനം ചെയ്ത ഏതെങ്കിലും ഒരു ഗാനം എന്നിവയായിരുന്നു ആലാപനത്തിനായി നൽകിയത്. പ്രഗത്ഭരായ വധികർത്താക്കൾ വിധി നിർണ്ണയിച്ച മത്സരത്തിൽ നമ്മുടെ കുരുന്നു ഗായകർ അത്ഭുത പൂർവ്വ മായ പ്രകടനമാണ് കാഴ്ചവെച്ചത് . യുകെ യിൽ ജനിച്ചു വളർന്ന കുട്ടികൾ ആയിരുന്നിട്ടു കൂടി അവരുടെ അക്ഷര സ്ഫുടതയും ആലാപന ശൈലിയും വിധികർത്താക്കളെ പോലും അമ്പരിപ്പിച്ചു. ലഭിച്ച എൻട്രികളിലിൽ നിന്നും ഓരോ വിഭാഗത്തിലെയും മികച്ച 10 വീതം ഗാനങ്ങൾ സമീക്ഷ സർഗ്ഗവേദിയുടെ വിദഗദ്ധ സമിതി ആദ്യ റൗണ്ടിൽ തിരഞ്ഞെടുത്തു. ഷോർട് ലിസ്റ്റ് ചെയ്ത ഈ ഗാനങ്ങളിൽ നിന്നും ഏറ്റവും മികച്ച മൂന്നു ഗാനങ്ങൾ രണ്ടാം റൗണ്ടിൽ തിരഞ്ഞെടുത്തത് ചലച്ചിത്ര സംഗീത രംഗത്തെ പ്രഗത്ഭർ ആയിരുന്നു. ചലച്ചിത്ര പിന്നണി ഗായകൻ കൃഷ്ണചന്ദ്രൻ, പിന്നണി ഗായിക ഗ്രേഷ്യ അരുൺ , ഗായിക ഷിനു ഷിബു (ആമി) എന്നിവരായിരുന്നു വിധികർത്താക്കൾ. മലയാള ചലച്ചിത്ര മേഖലയിൽ നടനായും ഗായകനായും വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് കൃഷ്ണചന്ദ്രൻ. നോ എവിടെൻസ് എന്ന ചിത്രത്തിലെ ആലാപനത്തിലൂടെ ശ്രദ്ധേയ ആയ ഗ്രേഷ്യ അരുൺ ചലച്ചിത്ര താരം കൂടിയാണ്. കലാഭവൻ മണി, ബിജു നരായണൻ, വൈക്കം വിജയലക്ഷ്മി എന്നിവരോടൊപ്പം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ് റ്റേജ് ഷോകളിലും സജീവമാണ്. ഫേസ് ബുക്കിലൂടെ. കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട വോക്കലിസ്റ്റ് ആണ് ആമി എന്ന ഗായിക. ധാരാളം ആൽബങ്ങളിലും സീരിയലുകളിലും പാടി തന്റെ കഴിവ് തെളിയിച്ച ഗായികകൂടിയാണ് ആമി.കലാസ്നേഹികളായ സാധാരണ ജനത്തിന്റെ കയ്യൊപ്പുകൂടി അന്തിമ വിധിയിൽ ലഭിക്കുന്നതിനായി 10% മാർക്ക് സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിങ്ങിലൂടെ ആയിരുന്നു. വിവിധ വിഭാഗങ്ങളിലെ വിജയികളായി തിരഞ്ഞെടുക്കപെട്ട കുരുന്നു പ്രതിഭകൾ താഴെ പറയുന്നവരാണ്.

സബ് ജൂനിയേഷ്സ്
ഒന്നാം സ്ഥാനം : എഡ്വിൻ ആൻഡ്രൂസ് റോയ് , രണ്ടാം ക്ലാസ് വിദ്യാർത്ഥി, സ്റ്റോക് പോർട്ടിലെ ഫസൽ ഗ്രോവ് നിവാസികൾ ആയ റോയിയുടേയും ഹർഷയുടെയും മകൻ
രണ്ടാം സ്ഥാനം: റെബേക്ക ആൽ ജിജോ, രണ്ടാം ക്ലാസ് വിദ്യാർത്ഥിനി, ബർമിഹാം നിവാസികളായ ജിജോ ഉതുപ്പിന്റേയും ലിറ്റി ജിജോയുടേയും മകൾ
മൂന്നാം സ്ഥാനം: ആദ്യ മുണ്ടക്കൽ
റിസപ്ഷനിൽ പഠിക്കുന്നു. അച്ഛൻ സിനോജ് മുണ്ടക്കൽ അമ്മ അനു. ഗോസ് ഫോർത്ത് നിവാസികൾ ആണ്

വിധികർത്താക്കളുടെ പ്രത്യേക പരാമർശം: എയിഡൻ ജിൽസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥി, അച്ഛൻ ജിൽസ് ജോസഫ് അമ്മ ജീന ജോയ് ബർമിംഹാമിലെ അക്വസ്ഗ്രീൻ നിവാസികൾ
ജൂനിയർ വിഭാഗം
ഒന്നാം സ്ഥാനം: ഇസബെൽ ഫ്രാൻസിസ്, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ,മേർസിസൈഡിലെ വിറാൽ നിവാസികളായ ഷിബുവിന്റേയും സിനിയുടെയും മകൾ
രണ്ടാം സ്ഥാനം: അന്ന ഹെലൻ റോയി , മൂന്നാം ക്ലാസ് വിദ്യാർത്ഥിനി
സ്റ്റോക് പോർട്ടിലെ ഫസൽ ഗ്രോവ് നിവാസികൾ ആയ റോയിയുടേയും ഹർഷയുടെയും മകൾ.
മൂന്നാം സ്ഥാനം: ദേവപ്രീയ വേലകുന്ന് , നാലാം ക്ലാസ് വിദ്യാർത്ഥിനി, ഗ്രേറ്റ് യാമുത്ത് നിവാസികളായ രാജീവിന്റേയും സൗമ്യയുടെയും മകൾ
സീനിയർ വിഭാഗം :
ഒന്നാം സ്ഥാനം : റ്റെസ്സ സൂസൻ ജോൺ , ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിനി, കേംബ്രിഡ്ജ് നിവാസികളായ സ്റ്റാൻലി തോമസിന്റേയും സൂസൻ ഫ്രാൻസിസിന്റേയും മകൾ .
രണ്ടാം സ്ഥാനം: സൈറ മറിയ ജിജോ, എട്ടാം ക്ലാസ് വിദ്യാർത്ഥിനി , ബർമിഹാം നിവാസികളായ ജിജോ ഉതുപ്പിന്റേയും ലിറ്റി ജിജോയുടേയും മകൾ
മുന്നാം സ്ഥാനം: മേഘ്ന മനു, എട്ടാം ക്ലാസ് വിദ്യാർത്ഥിനി, ബ്റിസ്റ്റോൾ നിവാസികളായ മനു വാസുപണിക്കരുടേയും നിഷ മനുവിന്റേയും മകൾ
ചലച്ചിത്ര ഗാന മത്സരത്തിൽ പങ്കെടുത്ത എല്ലാ വർക്കും സമീക്ഷ സർഗ്ഗവേദി നന്ദി അറിയിച്ചു.
വാർത്ത; ബിജു ഗോപിനാഥ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more