1 GBP = 104.15
breaking news

ഹത്രാസ് നഗർ ഒരുങ്ങി സമീക്ഷ യുകെ പ്രതിനിധി സമ്മേളനം ഇന്ന്

ഹത്രാസ് നഗർ ഒരുങ്ങി സമീക്ഷ യുകെ പ്രതിനിധി സമ്മേളനം ഇന്ന്

സമീക്ഷ യുകെ നാലാം വാര്ഷികത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഇന്ന്  ഹത്രാസ് നഗറിൽ  ദേശാഭിമാനി ചീഫ് എഡിറ്റർ  സ.പി രാജീവ് എക്സ് എംപി ഉദ്‌ഘാടനം ചെയ്യും. ഇന്ത്യയിൽ  തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന സവർണ്ണ വർഗീയതയുടെയും നീതിനിഷേധത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഇരയായിത്തീർന്ന ഹത്രാസിലെ പെൺകുട്ടിയുടെ ഓർമ്മകൾക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് സമ്മേളനനഗറിന് പേര് നൽകിയത്. 

ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട സമ്മേളന പ്രതിനിധികളും സമീക്ഷയുടെ കേന്ദ്ര സെക്രട്ടേറിയറ്റ്  കേന്ദ്ര കമ്മിറ്റി അംഗങ്ങളും നിരീക്ഷകരും അടക്കം ഏതാണ്ട് 200 പേർ സമ്മേളനത്തിൽ പങ്കെടുക്കും. മത തീവ്ര ഫാസിസ്റ്റ് രാഷ്ട്രീയ ശക്തികളാൽ കൊല ചെയ്യപ്പെട്ട രക്തസാക്ഷികളുടെ സ്മരണകൾക്ക്  ആദരം അർപ്പിച്ചുകൊണ്ടാവും സമ്മേളനത്തിന്റെ തുടക്കം.

സമ്മേളനപ്രതിനിധികളെ അഭിവാദ്യം അർപ്പിച്ചു സ.ഹർസെവ് ബെയ്‌ൻസ്‌  (ജനറൽ സെക്രട്ടറി , AIC GB ) , സ.ദയാൽ ഭാഗ്രി  (പ്രസിഡന്റ് , ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ) , സ.രാജേഷ് ചെറിയാൻ (എക്സിക്യൂട്ടീവ് മെമ്പർ , AIC GB ) , സ.സുജു ജോസഫ് (പ്രസിഡന്റ്, ചേതന ) , സ.ജാനേഷ് ( എക്സിക്യൂട്ടീവ് മെമ്പർ , AIC GB ) സ. വിനോദ് കുമാർ  (എക്സിക്യൂട്ടീവ് മെമ്പർ , AIC GB )  തുടങ്ങിയവർ സംസാരിക്കും. സമീക്ഷ പ്രസിഡന്റ് സ.സ്വപ്ന പ്രവീൺ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സെക്രട്ടറി സ.ദിനേശ് വെള്ളാപ്പള്ളി സമീക്ഷ കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുള്ള പ്രവർത്തന റിപ്പോർട്ട് സമ്മേളനത്തിന് മുൻപാകെ അവതരിപ്പിക്കും.തുടർന്ന് സമ്മേളന പ്രതിനിധികൾ പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള നിർദ്ദേശങ്ങളും സമർപ്പിക്കും. ചർച്ചയിൽ ഉയർന്നു വരുന്ന വിഷയങ്ങൾക്ക് സമീക്ഷയുടെ നേത്രത്വവും AIC നേതാക്കളും മറുപടി നൽകും.  
കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ മീറ്റിംഗ് (zoom ) ആയാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ്‌കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഭാവി പ്രവർത്തനങ്ങൾക്ക് വ്യക്തമായ രൂപരേഖ തയ്യാറാക്കി പ്രവർത്തകർക്ക് കൂടുതൽ  ഊർജ്ജസ്വലത പകർന്നു നൽകാൻ സമ്മേളനം സഹായകരമാവുമെന്നു സംഘടനാ ഭാരവാഹികൾ  അഭിപ്രായപ്പെട്ടു.
വാർത്ത : ബിജു ഗോപിനാഥ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more