1 GBP = 104.16
breaking news

ബോളിവുഡിന് ആശ്വാസം; സൽമാൻ ഖാന്​ ജാമ്യം

ബോളിവുഡിന് ആശ്വാസം; സൽമാൻ ഖാന്​ ജാമ്യം

ജോധ്​പൂർ: കൃഷ്​ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ്​ താരം സൽമാൻ ഖാന്​ ജാമ്യം. ജോധ്​പൂർ സെഷൻസ്​ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. 50,000 ​​രൂപയുടെ ബോണ്ടിലാണ്​ ജാമ്യം അനുവദിച്ചത്​. രണ്ട്​ പേരുടെ ആൾജാമ്യത്തിലുമാണ്​ താരത്തെ ജയിലിൽ നിന്ന്​ മോചിപ്പിക്കുക. ജയിലിൽ സുരക്ഷ ഭീഷണിയുണ്ടെന്ന്​ സൽമാൻ കോടതിയിൽ വാദിച്ചു.​

പൊലീസ്​ കോടതിയിൽ സമർപ്പിച്ച തെളിവുകളിൽ കൃത്രിമം ഉണ്ടെന്ന വാദവും സൽമാൻ ഉയർത്തിയിരുന്നു. കൃഷ്​ണമൃഗങ്ങളുടെ പോസ്​റ്റ്​മാർട്ടം റിപ്പോർട്ടും ഫോറൻസിക്​ റിപ്പോർട്ടും തമ്മിൽ വൈരുധ്യമുണ്ടെന്നും സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നുമുള്ള നിലപാടും പ്രതിഭാഗം സ്വീകരിച്ചിരുന്നു. ​

സൽ​മാ​ൻ തോ​ക്കു​പ​യോ​ഗി​ച്ച​തി​ന്​ തെ​ളി​വി​ല്ലെ​ന്നും ദൃ​ക്​​സാ​ക്ഷി​യു​ടെ മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു ​പ്ര​തി​ഭാ​ഗം വാ​ദം. ഇ​തേ​തു​ട​ർ​ന്ന്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ കീ​ഴ്​​കോ​ട​തി​യോ​ട്​ സെ​ഷ​ൻ​സ്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

സ​ൽ​മാ​​​​െൻറ സ​ഹോ​ദ​രി​മാ​രാ​യ അ​ൽ​വീ​ര, അ​ർ​പീ​ത, അം​ഗ​ര​ക്ഷ​ക​ൻ ഷേ​ര തു​ട​ങ്ങി​യ​വ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ കോ​ട​തി​യ​ി​ലെ​ത്തി​യി​രു​ന്നു. 19 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ ജോ​ധ്​​പു​ർ റൂ​റ​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടി​രു​ന്ന താ​ര​ങ്ങ​ളാ​യ സെ​യ്​​ഫ്​ അ​ലി​ഖാ​ൻ, ത​ബു, നീ​ലം കോ​ത്താ​രി, സൊ​ണാ​ലി ബേ​ന്ദ്ര എ​ന്നി​വ​രെ കു​റ്റ​മു​ക്​​ത​രാ​ക്കി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more