1 GBP = 104.15
breaking news

ബ്രിട്ടൻ കൗൺസിൽ തിരഞ്ഞെടുപ്പ്: ലിബറൽ ഡെമോക്രാറ്റുകളുടെ പരമ്പരാഗത സീറ്റിൽ ശക്തമായ പോരാട്ടം കാഴ്ച്ച വച്ച് മുൻ യുക്മ ജനറൽ സെക്രട്ടറി സജീഷ് ടോം

ബ്രിട്ടൻ കൗൺസിൽ തിരഞ്ഞെടുപ്പ്: ലിബറൽ ഡെമോക്രാറ്റുകളുടെ പരമ്പരാഗത സീറ്റിൽ ശക്തമായ പോരാട്ടം കാഴ്ച്ച വച്ച് മുൻ യുക്മ ജനറൽ സെക്രട്ടറി സജീഷ് ടോം

ബേസിംഗ്‌സ്‌റ്റോക്: ബ്രിട്ടനിലെ ഇന്നലെ നടന്ന കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ആറോളം മലയാളികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ബേസിംഗ്‌സ്‌റ്റോക്കിൽ നിന്നും ലിബറൽ ഡെമോക്രറ്റിന്റെ പരമ്പരാഗത സീറ്റായ ഈസ്റ്റ്റോപ് വാർഡിൽ ലേബർ സ്ഥാനാർത്ഥിയായി മത്സരിച്ച സജീഷ് ടോം നടത്തിയത് ഇഞ്ചോടിഞ്ച് പോരാട്ടം. ലിബറൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി വിജയം കൈവരിച്ചെങ്കിലും ലേബറിന്റെ നില മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടിലേക്ക് എത്തിക്കാൻ സജീഷ് ടോമിന് കഴിഞ്ഞു. പോളിംഗ് ശതമാനം കഴിഞ്ഞ പ്രാവശ്യത്തെ 33 ശതമാനത്തിൽ നിന്ന് കുറഞ്ഞു 30 ശതമാനത്തിലെത്തിയെങ്കിലും കഴിഞ്ഞ തവണത്തെ ലേബർ സ്ഥാനാർത്ഥി നേടിയതിനേക്കാൾ നൂറോളം വോട്ടുകളാണ് അധികമായി സജീഷ് ടോമിന് ലഭിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമ്പോൾ തന്നെ ലഭിച്ച സീറ്റിൽ പ്രതീക്ഷ ഒട്ടുമില്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സജീഷ് ടോം കുറിച്ചിരുന്നു. എന്നിരുന്നാലും പാർട്ടിയുടെ വിജയത്തിനായി മികച്ച പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. സജീഷിന്റെ പ്രകടനം ബേസിംഗ്‌സ്‌റ്റോക്കിലെ ലേബർ നേതാക്കളെപ്പോലും അമ്പരപ്പിച്ചിരുന്നു. യുകിപ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം വിജയ സാധ്യതക്ക് മങ്ങലേൽപ്പിച്ചുവെന്ന് ബേസിംഗ്‌സ്‌റ്റോക്കിലെ ലേബർ നേതാക്കൾ തന്നെ പറയുന്നു.  മുൻ യുക്മ നാഷണൽ ജനറൽ സെക്രട്ടറിയും നിലവിലെ എക്സിക്യു്ട്ടീവ് അംഗവുമായ സജീഷ് ടോം രാഷ്ട്രീയ രംഗത്ത് ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മത്സരത്തിലെ തോൽവി ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നതായി സജീഷ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more