1 GBP =
breaking news

ഈസ്റ്റ് സസ്സെക്‌സില്‍ മലയാളി മരണമടഞ്ഞു; മരണമടഞ്ഞത് കൊട്ടാരക്കര സ്വദേശിയായ സക്കറിയ ജോണ്‍

ഈസ്റ്റ് സസ്സെക്‌സില്‍ മലയാളി മരണമടഞ്ഞു; മരണമടഞ്ഞത് കൊട്ടാരക്കര സ്വദേശിയായ സക്കറിയ ജോണ്‍

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം കൂടി. കൊട്ടാരക്കര സ്വദേശിയായ സക്കറിയ ജോണാണ് ഈസ്റ്റ് സസ്സെക്‌സിലെ ഹേസ്റ്റിംഗ്‌സില്‍ മരണമടഞ്ഞത്. 55 വയസ്സ് പ്രായമുള്ള സക്കറിയ ജോണിന് നാല് മാസം മുന്‍പാണ് ലംഗ് ക്യാന്‍സര്‍ പിടിപെട്ടതായി അറിയുന്നത്. അന്ന് മുതല്‍ ചികിത്സയിലായിരുന്ന സക്കറിയ ഇന്ന് വെളുപ്പിനാണ് വിട പറഞ്ഞത്.

കൊട്ടാരക്കര പള്ളിവടക്കത്തില്‍ കുടുംബാംഗമായ സക്കറിയക്ക് മൂന്നു മക്കളാണ്, വത്സമ്മയാണ് ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാര്തഥിയായ ജോണും നാലാം ക്ലാസ്സ് വിദ്യാര്തഥിയായ ജോയലും റിസപ്ഷനില്‍ പഠിക്കുന്ന ജൊവാനും പപ്പയുടെ വിയോഗത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഈസ്റ്റ് സസ്സെക്‌സിലെ ഗാര്‍ഡനേഴ്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സക്കറിയ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.

ഈസ്റ്റ് സസ്സെക്‌സിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ മലയാളികളും സക്കറിയായുടെ കുടുംബത്തിന് സഹായഹസ്തവുമായി മുന്നിലുണ്ട്. യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more