1 GBP = 104.15
breaking news

സാബു മാടശ്ശേരിയുടെ പിതാവ് നിര്യാതനായി…

സാബു മാടശ്ശേരിയുടെ പിതാവ് നിര്യാതനായി…

യുക്മ നാഷണൽ ജനറൽ കൗൺസിൽ അംഗം സാബു മാടശ്ശേരിയുടെ പിതാവ് തൃശൂർ കട്ടിലപർവ്വം പൗലോസ് പുരവത്ത് (79)മാടശ്ശേരി, കല്ലറക്കൽ പൗലോസ് പുരവത്ത് (79) നിര്യാതനായി. ഭാര്യ പരേതയായ സാലി പോൾ, തൃശൂർ നാലാംകോട് പുത്തൻ കളപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ സജി പോൾ മാടശ്ശേരി, സെബി ജോർജ്, സാബു മാടശ്ശേരി പോൾ, സതീഷ് മാടശ്ശേരി പോൾ. മരുമക്കൾ ഷൈബി സജി, ജോർജ് മുല്ലനാലുങ്കൽ, ജെസ്ന സാബു, ബെറ്റ്സി സജീഷ്.

സംസ്കാര ശുശ്രൂഷകൾ ഇന്ന് വെള്ളിയാഴ്ച (4/2/22) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കട്ടിലപൂവ്വം സെൻ്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്.

പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി വർഗീസ് ഡാനിയേൽ,   യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ, വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സിബി മാത്യു   തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more