1 GBP = 100.17
breaking news

ഷെഫീൽഡ് മലയാളി സാബു തോമസ് നിര്യാതനായി….

ഷെഫീൽഡ് മലയാളി സാബു തോമസ് നിര്യാതനായി….

ഷെഫീൽഡിനടുത്ത് വർക്സോപ്പിൽ കോട്ടയം തെള്ളകം മുടകപ്പാടം ചെറുറമ്പിൽ സാബു തോമസ് അല്പസമയം മുൻപ് മരണമടഞ്ഞു. ഒരു വർഷത്തോളമായി കാൻസറിന് ചികിത്സയിലായിരുന്നു. ഭാര്യ ജെസി ഷെഫീൽഡ് ഹോസ്പിറ്റലിൽ നഴ്‌സാണ്. മക്കൾ സച്ചു (സി എ വിദ്യാർത്ഥി), സാഗർ (രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥി). പുഷ്പഗിരി ഇടവകാംഗമാണ്.

സംസ്കാരം പിന്നീട് യുകെയിൽ തന്നെ നടത്തുമെന്നാണ് അറിയുന്നത്.

സാബു തോമസിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് വർഗീസ് ഡാനിയൽ, ഷെഫീൽഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ജോസ് മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more