1 GBP = 107.76
breaking news

റുവാണ്ടൻ അഭയാർത്ഥി ബിൽ; ഹൗസ് ഓഫ് കോമൺസിൽ സുനക്കിന് വിജയം

റുവാണ്ടൻ അഭയാർത്ഥി ബിൽ; ഹൗസ് ഓഫ് കോമൺസിൽ സുനക്കിന് വിജയം

ലണ്ടൻ: കൺസർവേറ്റിവ് എംപിമാരിലെ വിമതപക്ഷവും അനുകൂലമായി വോട്ട് ചെയ്തതോടെ തന്റെ പ്രധാന റുവാണ്ട ബിൽ ഹൗസ് ഓഫ് കോമൺസിലൂടെ നേടുന്നതിൽ ഋഷി സുനക്ക് വിജയിച്ചു. അഭയാർഥികളെ റുവാണ്ടയിലേക്ക് അയക്കാനുള്ള മന്ത്രിമാരുടെ പദ്ധതികൾക്കെതിരായ നിയമപരമായ വെല്ലുവിളികൾ തടയാൻ ലക്ഷ്യമിടുന്ന ബില്ലിന് 276 വോട്ടിനെതിരെ 320 വോട്ടുകൾക്കാണ് അംഗീകാരം ലഭിച്ചത്.

ഡസൻ കണക്കിന് ടോറികൾ ബില്ലിന് അപാകതയുണ്ടെന്ന് കരുതി വിമത ഭീഷണി മുഴക്കിയെങ്കിലും അവസാനം 11 പേർ മാത്രമാണ് ബില്ലിനെതിരെ വോട്ട് ചെയ്തത്. ബിൽ ഇനി ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് പരിഗണയ്ക്ക് പോകും. എന്നാൽ അവിടെ കടുത്ത എതിർപ്പ് നേരിടേണ്ടിവരുമെന്നാണ് സൂചന.

അഭയാർത്ഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്നത് ചെറിയ ബോട്ടുകളിൽ ചാനൽ കടന്ന് യുകെയിലേക്ക് അനധികൃതമായി കടക്കുന്ന കുടിയേറ്റക്കാർക്ക് മുന്നറിയിപ്പാകുമെന്ന് സുനക് വാദിക്കുന്നു. എന്നാൽ ലേബർ ഈ പദ്ധതിയെ വിലയേറിയ ഗിമ്മിക്ക് എന്ന് മുദ്രകുത്തി.

ഭേദഗതികളില്ലാതെ കൊണ്ടുവരുന്ന സർക്കാരിന്റെ റുവാണ്ട പദ്ധതി കോടതികൾക്ക് തടയാൻ കഴിയുമെന്ന് വാദിച്ച് കൺസർവേറ്റീവ് പാർട്ടിയുടെ വിമതപക്ഷ എംപിമാർ കഴിഞ്ഞ രണ്ട് ദിവസമായി ബില്ലിനെതിരെ വ്യാപകമായ വിമര്ശനമുയർത്തിയിരുന്നു. അറുപത്തോളം എംപിമാരാണ് വിമതപക്ഷത്തുണ്ടായിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more