1 GBP = 104.15
breaking news

‘റഷ്യ-യുക്രെയ്ൻ യുദ്ധം അഗാധമായ ആശങ്ക സൃഷ്ടിക്കുന്നു’; യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ

‘റഷ്യ-യുക്രെയ്ൻ യുദ്ധം അഗാധമായ ആശങ്ക സൃഷ്ടിക്കുന്നു’; യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ

ന്യൂയോർക്: റഷ്യ- യുക്രെയ്ൻ യുദ്ധം അഗാതമായ ആശങ്ക സൃഷ്ടിക്കുന്നതായും യുദ്ധം ഉടൻ അവസാമിപ്പിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വ്യാഴാഴ്ച യു.എൻ സുരക്ഷ കൗൺസിലിൽ സംസാരിക്കുകയായിന്നു അദ്ദേഹം. യുക്രെയ്നിലെ സാഹചര്യം മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിന്‍റെയും വലിയ ഉത്കണ്ഠയായി തുടരുകയാണ്. ഈ സാഹചര്യം അസ്വസ്ഥതയുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു.

“ശത്രുതകൾ ഉടൻ അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും ചർച്ചക്ക് തയാറാകണമെന്ന് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു. ഇതൊരു യുദ്ധത്തിന്‍റെ യുഗമാക്കി മാറ്റരുത്. സംഘർഷസാഹചര്യമെന്തായാലും അവ‍യൊന്നും മനുഷ്യാവകാശങ്ങളുടെയോ അന്താരാഷ്ട്ര നിയമങ്ങളുടെയോ ലംഘനത്തിന് ന്യായീകരണമല്ല. ഇത്തരം സംഭവങ്ങൾ വസ്തുനിഷ്ടമായും സ്വതന്ത്രമായും അന്വേഷിക്കുക തന്നെ വേണം”- ജയശങ്കർ പറഞ്ഞു.

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, യു.കെ വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി, മറ്റ് യു.എൻ.എസ്‌.സി അംഗങ്ങളുടെ വിദേശകാര്യ മന്ത്രിമാർ എന്നിവർ കൗൺസിൽ ബ്രീഫിംഗിനെ അഭിസംബോധന ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more