1 GBP = 103.29
breaking news

ദേശീയ അഖണ്ഡ ജപമാല യജ്ഞത്തിൽപങ്കാളിയാകാൻ ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയും; ജപമാല യജ്ഞം ഞായറാഴ്ച വൈകിട്ട് 8 മണിക്ക്

ദേശീയ അഖണ്ഡ ജപമാല യജ്ഞത്തിൽപങ്കാളിയാകാൻ ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയും; ജപമാല യജ്ഞം ഞായറാഴ്ച വൈകിട്ട് 8 മണിക്ക്

ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസ്‌ലിക്കയുടെആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദേശീയജപമാലയജ്ഞത്തിൽ ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയും പങ്കുചേരുന്നു. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെരൂപതകൾ ഒരുമിക്കുന്ന  അഖണ്ഡ ജപമാലയജ്ഞത്തിലാണ് സീറോ മലബാർ വിശ്വാസികളുംപങ്കുചേതന്നത്. 2021 മെയ് 30 ഞായറാഴ്ചരാവിലെ 9.00 മുതൽ രാത്രി 9.00 വരെനടത്തപ്പെടുന്ന ദേശീയ രൂപത ജപമാല റിലേറാലിയുടെ ഭാഗമായി വൈകിട്ട് 8 മണി മുതൽ 9 മണിവരെയാണ് ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർരൂപത പങ്കുചേരുന്നത്.

പ്രതിസന്ധികളിൽ ഉഴലുന്ന ലോകത്തിന്ആശ്വാസവും പ്രതീക്ഷയുമായി നിലകൊള്ളുന്നപരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ച് ഒരുരാജ്യം മുഴുവനായി ഒന്നുചേരുന്ന ഈ പ്രത്യേകപ്രാർത്ഥനാ ശുശ്രൂഷയിൽ ഏവരുംപങ്കുചേരണമെന്ന് രുപതാദ്ധ്യക്ഷൻ മാർ ജോസഫ്സ്രാമ്പിക്കൽ അറിയിച്ചു. രൂപതയുടെനിശ്ചയിക്കപ്പെട്ടിട്ടുള്ള സമയമായ വൈകിട്ട് 8 മണിമുതൽ 9 മണി വരെ പ്രെസ്റ്റൺ കത്തീഡ്രലിൽനിന്നും CSMEGB യൂട്യൂബ് ചാനലിലൂടെ ലൈവ്‌സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്നും രൂപതാകേന്ദ്രത്തിൽനിന്നും അറിയിച്ചു.

ലിങ്ക്:

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more