1 GBP = 104.21
breaking news

റൊമാനിയൻ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം; 10 പേർ മരിച്ചു

റൊമാനിയൻ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം; 10 പേർ മരിച്ചു

കോവിഡ്​ ഗുരുതരമായവരെ ചികിത്സിച്ചിരുന്ന റൊമാനിയൻ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ10 മരണം. അത്യാഹിത വിഭാഗത്തിലാണ്​ തീപിടിത്തമുണ്ടായത്​. തീ പടരാനുണ്ടായ കാരണമെന്താണെന്ന്​ വ്യക്ത​മല്ലെന്ന്​ അധികൃതർ അറിയിച്ചു.

ഏഴുപേർക്ക്​ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​. ഇവരുടെ നില ഗുരു​തരമാണ്​. പരിക്കേറ്റവരിൽ ഒരു ഡോക്​ടറും ഉൾപ്പെടും. ഡോക്​ടർക്ക്​ 40 ശതമാനം പൊള്ള​േലറ്റിട്ടുണ്ട്​. ഡോക്​ടറെ വിദഗ്​ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റി. 

സംഭവത്തെക്കുറിച്ച്​ അന്വേഷണം നടത്തുമെന്ന്​ അധികൃതർ അറിയിച്ചു. ഗുരുതര പരിക്കേറ്റ ആറു​േപരെ റൊമാനിയൻ നഗരമായ ലാസിയിലെ കോവിഡ്​ ആശു​പത്രിയിലേക്ക്​ മാറ്റിയതായും ആരോഗ്യമന്ത്രി നേലു തതാരു അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more