1 GBP = 104.16
breaking news

പരസ്യ കശാപ്പ്; യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജില്‍ മാക്കുറ്റി അടക്കം എട്ടുപേര്‍ അറസ്റ്റില്‍

പരസ്യ കശാപ്പ്; യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജില്‍ മാക്കുറ്റി അടക്കം എട്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കന്നുകാലി വില്‍പ്പന നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂരില്‍ കാളക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത് ഇറച്ചി വിതരണം ചെയ്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, ഷറഫുദ്ദീന്‍ എന്നിവരടക്കം എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മൂവരേയും നേരത്തെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ചയാണ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിറ്റിയില്‍ കാളക്കുട്ടിയെ പരസ്യമായി പ്രദര്‍ശിപ്പിച്ച് കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വിതരണം നടത്തിയത്. ദേശീയ തലത്തില്‍ ഇത് വലിയ വാര്‍ത്തയായി.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120(എ) വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം തടവും 25,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.

മാടിനെ പരസ്യമായി അറുത്തതിന് എതിരെ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more