1 GBP = 107.79
breaking news

ക്ലാഫാം കെമിക്കൽ അറ്റാക്ക്; പ്രതിയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് £20,000 പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

ക്ലാഫാം കെമിക്കൽ അറ്റാക്ക്; പ്രതിയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് £20,000 പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

ലണ്ടൻ: ക്ലാഫാം കെമിക്കൽ അറ്റാക്ക് പ്രതിയെ പിടികൂടാനാകാതെ അഞ്ചാം ദിനവും പോലീസ് ഇരുട്ടിൽ തപ്പുകയാണ്. പ്രതിയായ അബ്ദുൾ എസെദിയുടെ നീക്കങ്ങളെ കുറിച്ച് പോലീസ് പുതിയ വിവരങ്ങൾ പുറത്തുവിടുന്നുണ്ട്. ഇയാളെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20,000 പൗണ്ട് വരെ പാരിതോഷികം വാഗ്ദാനം ചെയ്തുകൊണ്ടാണ് പോലീസിന്റെ പുതിയ നീക്കം.

ആക്രമണത്തിന് ഉപയോഗിച്ച ആൽക്കലൈൻ പദാർത്ഥത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പോലീസ് പുറത്തുവിട്ടു. ലബോറട്ടറി വിശകലനത്തിൽ ലിക്വിഡ് സോഡിയം ഹൈഡ്രോക്സൈഡ് അല്ലെങ്കിൽ ലിക്വിഡ് സോഡിയം കാർബണേറ്റ് ആണ് ഇയ്യാൾ ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ.

എസെദി എവിടെ ഉണ്ടെന്ന് അറിയാവുന്നവരാരും ഇതുവരെ എത്തിയിട്ടില്ലെന്ന സാഹചര്യത്തിലാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിക്ക് കൃത്യമായ ഒളിത്താവളം ആരോ നൽകുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രതിക്ക് താവളമൊരുക്കുകയോ സഹായിക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് മെറ്റ് പോലീസ് മുന്നറിയിപ്പ് നൽകി.

എസെദിയുടെ ആക്രമണത്തിൽ ഒരു അമ്മയും (31) മൂന്നും എട്ടും വയസ്സുള്ള രണ്ട് പെൺമക്കളും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. മൂവരും ആശുപത്രിയിൽ തുടരുന്നു, അമ്മയുടെ പരിക്കുകൾ ഗുരുതരമാണെങ്കിലും ജീവന് അപകടമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more