1 GBP = 104.16
breaking news

ഗഹനമായ വിഷയം; ലളിതമായ ഭാഷ … വചനവേദിയില്‍ വ്യത്യസ്തതയോടെ ഫാ. എബ്രഹാം വെട്ടുവേലില്‍ ക്‌നാനായ ചാപ്ലിയന്‍സിയില്‍…

ഗഹനമായ വിഷയം; ലളിതമായ ഭാഷ … വചനവേദിയില്‍ വ്യത്യസ്തതയോടെ ഫാ. എബ്രഹാം വെട്ടുവേലില്‍ ക്‌നാനായ ചാപ്ലിയന്‍സിയില്‍…

മാഞ്ചസ്റ്റര്‍: ദൈവ വചന വേദിയില്‍ വ്യത്യസ്തതയോടെ എം.എസ്.എഫ്.എസ് സന്യാസ സമൂഹത്തിന്റെ ആഗോള സുപ്പീരിയര്‍ ജനറല്‍ ഫാ. എബ്രഹാം വെട്ടുവേലില്‍ വിശുദ്ധ ലൂക്കോയുടെ സുവിശേഷം പത്താം അദ്ധ്യായം 38 മുതല്‍ 42 വരെയുള്ള വാചകങ്ങള്‍ അടിസ്ഥാനമാക്കി നടത്തപ്പെട്ട വചന പ്രഘോഷണം വിശ്വാസികള്‍ക്ക് നവ്യാനുഭവമായി.

ക്‌നാനായ ചാപ്ലിയന്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വലിയ നോമ്പ് ധ്യാനം നയിക്കുകയായിരുന്നു ഫാ. എബ്രഹാം വെട്ടുവേലില്‍. ജീവിത വ്രഗ്രതകളില്‍ നിന്നും അകന്നു യേശുവിന്റെ പാദപീഠത്തില്‍ ഇരിക്കുമ്പോള്‍ എല്ലാവിധ ദുഃഖങ്ങളും അകലുമെന്നും കുമ്പസാരം വഴി പാപമോചന സൗഖ്യം, കൃപ, ദൈവീക ബലം എന്നിവ ലഭ്യമാകുമെന്നും ഫാ. എബ്രഹാം വെട്ടുവേലില്‍ ഉദ്‌ഘോഷിച്ചു.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സെഹിയോന്‍ കിഡ്‌സ് ഫോര്‍ കിങ്ങ്ഡത്തിലെ ശുശ്രൂഷകള്‍ നയിച്ച പ്രത്യേക ധ്യാനവും നടത്തപ്പെട്ടു. വലിയ നോമ്പ് ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുര നേതൃത്വം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more