1 GBP = 104.21
breaking news

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 10 പേരുടെ പത്രികകൾ തള്ളി സ്ഥാനാർത്ഥികൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 10 പേരുടെ പത്രികകൾ തള്ളി സ്ഥാനാർത്ഥികൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരചിത്രം തെളിഞ്ഞു. സൂക്ഷ്മ പരിശോധനയിൽ 10 പേരുടെ പത്രികകൾ തള്ളി. കളത്തിൽ ഇനി 8 സ്ഥാനാർത്ഥികളാണ് ഉള്ളത്. ആകെ 18 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്.

സ്വതന്ത്ര സ്ഥാനാർത്ഥികളായ മൻമദൻ, ജോമോൻ ജോസഫ്, സി.പി ദിലീപ് കുമാർ, ബോസ്‌കോ കളമശ്ശേരി, അനിൽ നായർ, കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ്, എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്, ബിജെപി സ്ഥാനാർത്ഥി അനിൽ രാധാകൃഷ്ണൻ എന്നിവരുടെ പത്രികകൾ മാത്രമാണ് സ്വീകരിച്ചത്.

പരിശോധന സമയത്ത് ഉയർന്ന ആക്ഷേപങ്ങൾ തള്ളിയാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകൾ അംഗീകരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ അപരൻ ജോമോൻ ജോസഫിന്റെ പത്രികയും സ്വീകരിച്ചു. പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനത്തിന്റേത് ഉൾപ്പെടെ 10 പേരുടെ നാമനിർദേശപത്രികകളാണ് തള്ളിയത്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യത നിലനിൽക്കുന്നതാണ് ജോൺ പെരുവന്താനത്തിന്റെ പത്രിക തള്ളാൻ കാരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more