1 GBP = 104.13
breaking news

യുകെ മലയാളികൾ ഇന്ന് രവി നായർക്ക് അന്ത്യയാത്രയേകും; വിട പറയുന്നത് ബ്രിസ്റ്റോൾ മലയാളികളുടെ പ്രിയങ്കരനായ രവിച്ചേട്ടൻ

യുകെ മലയാളികൾ ഇന്ന് രവി നായർക്ക് അന്ത്യയാത്രയേകും; വിട പറയുന്നത് ബ്രിസ്റ്റോൾ മലയാളികളുടെ പ്രിയങ്കരനായ രവിച്ചേട്ടൻ

ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ രവിചേട്ടന്റെ (രവീന്ദ്രന്‍ നായര്‍) അപ്രതീക്ഷിത മരണത്തില്‍ ഇപ്പോഴും ആഘാതം വിട്ടുമാറിയിട്ടില്ല. എല്ലാവര്‍ക്കും പ്രിയങ്കരനായ വ്യക്തിയെന്ന നിലയില്‍ രവിചേട്ടന്റെ വിയോഗം ഓരോരുത്തരുടേയും സ്വകാര്യ വേദനയായി മാറുകയാണ്. ഇന്ന് ബ്രിസ്‌റ്റോള്‍ മലയാളികള്‍ ചേര്‍ന്ന് അദ്ദേഹത്തിനുള്ള ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കും.

രാവിലെ 11.45 ന വെസെറ്റര്‍ലി ക്രിമറ്റോറിയത്തിലാണ് ചടങ്ങ്.

ശേഷം ബ്രിസ്‌റ്റോള്‍ കേരളൈറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പക്കിള്‍ ചര്‍ച്ച് കമ്യൂണിറ്റി സെന്ററില്‍ വച്ച് അനുശോചന യോഗം ചേരുന്നു.ക്രിമറ്റോറിയത്തില്‍ നിന്ന് അഞ്ചു മിനിറ്റ് മാത്രം യാത്രയുള്ളൂ ഹാളിലേക്ക്. രവിചേട്ടന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഹിന്ദു സമാജവും ലോക്കല്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളും അദ്ദേഹത്തെ അനുസ്മരിക്കും. ബ്രിസ്‌ക കമ്മറ്റി പ്രസിഡന്റ് മാനുവല്‍ മാത്യുവും ജെനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും അനുസ്മരണ യോഗത്തിലേക്ക് ഏവരേയും ക്ഷണിച്ചിരിക്കുകയാണ്.

മോട്ടേര്‍വേയില്‍ കാര്‍ ഓടിക്കവേ ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് റെഡ്ഡിംങ് ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ക്രോയിഡോണിലുള്ള സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തിനായി പുറപ്പെട്ടതാണ് രവി നായരും കുടുംബവും. ക്രോയ്‌ഡോണിന് സമീപം എത്താറായപ്പോഴാണ് അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ വൈദ്യ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രിസ്‌റ്റോള്‍ ഹോസ്പിറ്റലില്‍ അഡ്മിന്‍ ജോലി ചെയ്തിരുന്ന രവി നായര്‍ പിന്നീട് ചെറിയ കട നടത്തുകയായിരുന്നു. ബ്രിസ്റ്റോള്‍ ഹിന്ദു സമാജം രൂപീകരിക്കുന്നില്‍ തുടക്കം മുതലേ പ്രവര്‍ത്തിച്ച വ്യക്തിയാണ്. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ബ്രിസ്റ്റോളിന് അകത്തു നിന്നും പുറത്തുനിന്നുമായി നിരവധി പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more