1 GBP = 104.15
breaking news

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കാണരുതെന്ന് ചെന്നിത്തല; സർക്കാർ നടപടികൾ കാര്യക്ഷമമല്ലെന്ന് ഉമ്മൻ ചാണ്ടി

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കാണരുതെന്ന് ചെന്നിത്തല; സർക്കാർ നടപടികൾ കാര്യക്ഷമമല്ലെന്ന് ഉമ്മൻ ചാണ്ടി

വയനാട് : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ രാഷ്ട്രീയം പറയേണ്ട് സമയമല്ലെന്നും ദുരന്തമുഖത്ത് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നുമാണ് ചെന്നിത്തല അറിയിച്ചത്.മുഖ്യമന്ത്രിക്കൊപ്പം പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ് പ്രതിപക്ഷ നേതാവ്. ഇതിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുരന്തത്തിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയം പറയരുതെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചത്.

എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നായിരുന്നു മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ടാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവിടെ സര്‍ക്കാര്‍ സഹായം എത്തുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തില്‍ നിന്നും തീര്‍ത്തും വിപരീതമായ രീതിയിലുള്ള ഈ പ്രതികരണം, വിഷയത്തില്‍ പ്രതിപക്ഷത്ത് ഭിന്നാഭിപ്രായമാണെന്നതിന് വ്യക്തമായ സൂചനയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more