1 GBP = 104.14
breaking news

വിഷ്ണുവിന്റെ പത്താം അവതാരമായ കല്‍ക്കിയാണ് താനെന്നും അതിനാല്‍ ഓഫീസില്‍ എത്താന്‍ സാധിക്കില്ലെന്ന വിചിത്രവാദവുമായി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

വിഷ്ണുവിന്റെ പത്താം അവതാരമായ കല്‍ക്കിയാണ് താനെന്നും അതിനാല്‍ ഓഫീസില്‍ എത്താന്‍ സാധിക്കില്ലെന്ന വിചിത്രവാദവുമായി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

അഹമ്മദാബാദ്: വിഷ്ണുവിന്റെ പത്താം അവതാരമായ കല്‍ക്കിയാണ് താനെന്നും അതിനാല്‍ ഓഫീസില്‍ എത്താന്‍ സാധിക്കില്ലെന്ന വിചിത്രവാദവുമായി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. തനിക്ക് ലോകം നന്നാക്കണമെന്നും അതിനാല്‍ ഓഫീസില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്നുമാണ് സര്‍ദാര്‍ സരോവര്‍ പുനരവസ്ഥിലെ എഞ്ചീനീയറായ രാമേഷ് ചന്ദ്ര ഫെഫാറിന്റെ വാദം.

താന്‍ തപാസ് ചെയ്ത് സംസ്ഥാനത്ത് നല്ല മഴ ലഭിക്കുന്നുണ്ട്. അതിനാല്‍ വീട്ടില്‍ ഇരുന്ന് തനിക്ക് തപസ് ചെയ്യണം. അതിനാലാണ് തനിക്ക് ഓഫീസില്‍ എത്താന്‍ സാധിക്കാത്തത് എന്നാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി ഫെഫാര്‍ പറഞ്ഞിരിക്കുന്നത്.

2010 മാര്‍ച്ചില്‍ ഓഫീസില്‍ ഇരുന്നപ്പോഴാണ് താന്‍വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണെന്ന് മനസിലായത്. അതിനുശേഷം എനിക്ക് സവിശേഷമായ കഴിവുകള്‍ ലഭിച്ചു. അതിനുശേഷം ഞാന്‍ വീട്ടില്‍ ഇരുന്ന് തപസ് ചെയ്യുകയാണ്. ആഗോള ധര്‍മ്മം മാറ്റി മറിക്കാനാണ് താന്‍ തപസ് ചെയ്യുന്നത്. തപസിന്റെ അഞ്ചാം ഘട്ടം കഴിഞ്ഞു എന്നും മറുപടി കത്തില്‍ പറയുന്നു. തന്റെ തപസിന്റെ ഫലമായാണ് 19 വര്‍ഷമായി ഇന്ത്യയില്‍ മഴ ലഭിക്കുന്നതെന്നും ഫെഫാര്‍ അവകാശപ്പെടുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more