1 GBP = 104.15
breaking news

റാസല്‍ഖൈമയില്‍ മയക്കുമരുന്നുമായി 16 പേരടങ്ങുന്ന സംഘം അറസ്റ്റില്‍

റാസല്‍ഖൈമയില്‍ മയക്കുമരുന്നുമായി 16 പേരടങ്ങുന്ന സംഘം അറസ്റ്റില്‍

റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ മയക്കുമരുന്നുമായി 16 പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി അധികൃതര്‍.വിവിധ പ്രദേശങ്ങളില്‍ നിന്നാണ് സ്ത്രീ ഉള്‍പ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ പറഞ്ഞു. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.

റാസല്‍ഖൈമ, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ അദ്‌നാന്‍ അലി സാബി പറഞ്ഞു. വാട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയവ ഉപയോഗിച്ച് ഉപഭോക്താക്കളെ കണ്ടത്തൊനുള്ള ശ്രമവും സംഘം നടത്തിയിരുന്നു.

വിവിധ രാജ്യക്കാരായ പ്രതികള്‍ അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് വിറ്റഴിക്കുന്നതിനായി ശ്രമിച്ച ശേഷമായിരുന്നു റാസല്‍ഖൈമയിലത്തെിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more