1 GBP = 104.04
breaking news

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നാളെയും മഴ തുടരുമെന്നാണ് കാലവാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടായേക്കും. പാലക്കാട് , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചേക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെയും മഴ തുടരുമെന്നാണ് കാലവാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്നലെ രൂപപ്പെട്ട രണ്ട് ന്യൂനമർദ്ദങ്ങളാണ് മഴയ്ക്ക് കാരണം.സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടയിൽ പെയ്തത് 293 മില്ലി മീറ്റർ മഴയാണ്. തുലാവർഷത്തിൽ ആകെ ലഭിക്കേണ്ടതിന്റെ 60% മഴ ആദ്യ 13 പതിമൂന്ന് ദിവസങ്ങളിൽ പെയ്തത്.

കടല്‍പ്രക്ഷുബ്ധമായതിനാൽ കേരള, ലക്ഷദ്വീപ് തീരത്തുനിന്ന് ഇന്നുകൂടി മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുണ്ട്.  തിങ്കളാഴ്ച വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more