1 GBP = 104.23
breaking news

ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ 10 ലക്ഷം രൂപയുടെ ആനുകൂല്യവും

ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ 10 ലക്ഷം രൂപയുടെ ആനുകൂല്യവും

കൊവിഡ് വന്നതോടെ റെയിൽവേ സ്‌റ്റേഷനിൽ നേരിട്ടെത്തി ട്രെയിൻ ടിക്കറ്റ് എടുക്കുന്ന രീതിയിൽ വ്യത്യാസം വന്നിട്ടുണ്ട്. പലരും ഇന്ന് ഓൺലൈനായാണ് ടിക്കറ്റ് എടുക്കുന്നത്. ഇത്തരത്തിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ട്രാവൽ ഇൻഷുറൻസിനെ കുറിച്ച് റെയിൽവേ തന്നെ നമ്മെ ഓർമിപ്പിക്കാറുണ്ട്. പക്ഷേ പലരും അത് പരിഗണിക്കാറില്ല. വെറും 50 പൈസ മുടക്കി 10 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് റെയിൽവേ വാഗ്ദാനം ചെയ്യുന്നത്. അറിയണം റെയിൽവേ നൽകുന്ന ട്രാവൽ ഇൻഷുറൻസിനെ കുറിച്ച്.

ട്രെയിൻ അപകടം വഴിയുണ്ടാകുന്ന മരണം, പൂർണമായ അംഗവൈകല്യം, ഭാഗികമായ അംഗവൈകല്യം, ആശുപത്രി ചെലവ് തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പരമാവധി ലഭിക്കുന്ന തുക 10 ലക്ഷമാണ്.

ട്രെയിൻ അപകടത്തിൽപ്പെട്ടാൽ മരണമോ പൂർണമായ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗവൈകല്യം സംഭവിച്ചാൽ 7.5 ലക്ഷം വരെയും ആശുപത്രി ചെലവുകൾക്കായി 2 ലക്ഷം രൂപയും ലഭിക്കും. മൃതദേഹം കൊണ്ടു പോകുന്നതിനായി 10,000 രൂപയും ഇൻഷുറൻസ് ലഭിക്കും.

യാത്രയ്ക്കിടെ ട്രെയിൻ പാതിയിൽ റദ്ദാക്കിയാൽ റെയിൽവെ ഒരുക്കുന്ന ബദൽ യാത്ര സൗകര്യങ്ങൾക്കും ഇൻഷുറൻസ് ലഭ്യമാകും. തീവണ്ടി പാളം തെറ്റുക, കാലപം, മറ്റു യാത്രക്കാരുടെ ആക്രമണം തുടങ്ങിയവയിലൂടെയുണ്ടാകുന്ന നഷ്ടങ്ങൾ ഇൻഷുറൻസ് നികത്തും. എന്നാൽ അപകടകരമാം വിധം യാത്ര ചെയ്താൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇത്തരത്തിൽ സംഭവിക്കുന്ന അപകടങ്ങൾ വഴിയുണ്ടാകുന്ന നഷ്ടവും റെയിൽവേ നികത്തില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more