1 GBP = 104.21
breaking news

യുവാക്കള്‍ സൈന്യത്തില്‍ നില്‍ക്കുന്നത് ബിജെപിക്ക് കാവലിനല്ല; രാഹുല്‍ ഗാന്ധി

യുവാക്കള്‍ സൈന്യത്തില്‍ നില്‍ക്കുന്നത് ബിജെപിക്ക് കാവലിനല്ല; രാഹുല്‍ ഗാന്ധി

ബി ജെ പി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ വിവാദ പ്രസ്താവനക്കെതിരെ രാഹുല്‍ ഗാന്ധി. യുവാക്കള്‍ സൈന്യത്തില്‍ നില്‍ക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനാണ്, ബിജെപിക്ക് കാവലിനല്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 52 വർഷം ഇന്ത്യൻ പതാക ഉയർത്താത്തവർ സൈനീകരെ സംരക്ഷിക്കുമെന്ന് കരുതരുത്. പ്രധാനമന്ത്രിയുടെ മൗനം അപമാനകരമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അഗ്നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്ന രോഷം ശക്തമാകുന്നതിനിടെയാണ് ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ് വാര്‍ഗിയ വിവാദ പ്രസ്താവന നടത്തിയത്. മധ്യപ്രദേശില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിടെയാണ് സര്‍വീസ് കാലം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീറിനെ കഴിയുെമങ്കില്‍ ബിജെപി ഓഫീസിന്‍റെ കാവല്‍ക്കാരനാക്കുമെന്ന് വിജയ് വാര്‍ഗിയ പറഞ്ഞത്.

ഇതിനിടെ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ പ്രസ്താവനയും ബിജെപിക്ക് തലവേദനയായി. അഗ്നിവീറുകള്‍ക്ക് അലക്കുകാരുടെയും, ബാര്‍ബര്‍മാറുടെയും, ഡ്രൈവര്‍മാരുടെയും പരിശീലനം നല്‍കുമെന്നാണ് കിഷന്‍ റെഡ്ഡി പറഞ്ഞത്. ബിജെപി നേതാക്കളുടെ ഈ മനോനിലക്കെതിരെയാണ് സത്യഗ്രഹമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

അതേസമയം അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് സൈനിക മേധാവികൾ. അഗ്നിപഥ് സേനയ്ക്ക് അനിവാര്യമായ പരിഷ്‌കരണമെന്ന് സൈനിക മേധാവികൾ പറഞ്ഞു. സൈന്യത്തിന്റെ കാര്യക്ഷമതയ്ക്ക് പ്രായം ഒരു പ്രധാന ഘടകമാണ്. ടെക്നോളോജിയുമായി ബന്ധമുള്ള യുവാക്കൾ സേനയിൽ അനിവാര്യമാണെന്നും സംയുകത വാർത്താ സമ്മേളനത്തിൽ സൈനിക മേധാവികൾ അറിയിച്ചു. പദ്ധതി സേനയ്ക്ക് യുവത്വം നൽകും. അഗ്‌നിപഥ് അനിവാര്യമായി പരിഷ്‌കരണമെന്നും 1989 മുതൽ പദ്ധതിയെപ്പറ്റി ചർച്ച നടക്കുന്നുണ്ടന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more