1 GBP = 104.15
breaking news

പ്രതിഷേധം ശക്തം; മണിപ്പൂർ സന്ദർശനം ഉപേക്ഷിച്ച് രാഹുൽ ഗാന്ധി, ഇംഫാലിലേക്ക് മടങ്ങി

പ്രതിഷേധം ശക്തം; മണിപ്പൂർ സന്ദർശനം ഉപേക്ഷിച്ച് രാഹുൽ ഗാന്ധി, ഇംഫാലിലേക്ക് മടങ്ങി

മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. തുടർന്ന് രാഹുൽ ഗാന്ധി റോഡ് മാർഗം യാത്ര പുറപ്പെട്ട ഇംഫാലിലേക്ക് തന്നെ മടങ്ങി. രാഹുല്‍ഗാന്ധിക്ക് എതിരെയും പ്രതിഷേധം ഉണ്ടായി.

റോഡരികില്‍ രാഹുലിനെതിരെ പോസ്റ്റർ ഉയർത്തി ഒരു സംഘം പ്രതിഷേധിച്ചു. ഇതോടെയാണ് സ്ഥലത്ത് സംഘർഷ സാഹചര്യം ഉണ്ടായത്. പിന്നാലെയാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചും കണ്ണീർവാതക ഷെൽ പ്രയോഗിച്ചതും. ഈ ഘട്ടത്തിലാണ് രാഹുലും സംഘവും ഇംഫാലിലേക്ക് മടങ്ങിയത്.ആകാശമാർഗം രാഹുൽ ഗാന്ധിക്ക് യാത്ര തുടരാമെന്നാണ് പൊലീസ് നിലപാട്.

രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന പാതയിൽ പലയിടത്തും സംഘർഷ സാഹചര്യം ഉണ്ടെന്നും അതിനാലാണ് കടത്തിവിടാൻ കഴിയില്ലെന്ന് പറഞ്ഞതെന്നുമാണ് മണിപ്പൂർ പൊലീസിന്റെ നിലപാട്.രാഹുൽ ഗാന്ധിയെ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ തടഞ്ഞത്. റോഡിൽ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാൻ തയ്യാറായില്ല. കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more