1 GBP = 104.23
breaking news

ഹാത്രസ് യുവതിയുടെ കുടുംബത്തെ കാണുന്നതുപോലും സര്‍ക്കാരിന് ഭയമെന്ന് രാഹുല്‍ ഗാന്ധി; രാഹുലിനെയും പ്രിയങ്കയേയും നോയിഡ ഗസ്റ്റ് ഹൗസിലെത്തിച്ചു

ഹാത്രസ് യുവതിയുടെ കുടുംബത്തെ കാണുന്നതുപോലും സര്‍ക്കാരിന് ഭയമെന്ന് രാഹുല്‍ ഗാന്ധി; രാഹുലിനെയും പ്രിയങ്കയേയും നോയിഡ ഗസ്റ്റ് ഹൗസിലെത്തിച്ചു

ഭയം കൊണ്ടാണ് ഹാസ്രത് യുവതിയുടെ കുടുംബത്തെ കാണാന്‍ തങ്ങളെ യോഗി സര്‍ക്കാര്‍ അനുവദിക്കാത്തതെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദു:ഖത്തിന്റെ സമയത്ത് സ്‌നേഹിതരെ ഒറ്റയ്ക്ക് ആക്കരുതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. യുപിയിലെ ജംഗിള്‍രാജ് ദു:ഖാര്‍ത്തരായ കുടുംബത്തെ സന്ദര്‍ശിക്കുന്നതുപോലും ഭയപ്പെടുകയാണ്. മുഖ്യമന്ത്രീ അത്രയ്ക്കങ്ങ് ഭയക്കേണ്ട കാര്യമില്ല എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

യുപി പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുലിനേയും പ്രിയങ്കയേയും ഗ്രേറ്റര്‍ നോയിഡയിലെ ഗസ്റ്റ് ഹൗസിലെത്തിച്ചു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുള്ള വഴിമധ്യേയാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ബലപ്രയോഗത്തിനിടെ രാഹുല്‍ ഗാന്ധി നിലത്തേക്ക് വീണു. ഇതോടെ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഡല്‍ഹി നോയിഡ എക്‌സ്പ്രസ്സ് വെയില്‍ ഹാത്രസില്‍ നിന്നും 142 കിലോമീറ്റര്‍ അകലെ ഗ്രെയ്റ്റര്‍ നോയിഡയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം പോലീസ് തടയുകയായിരുന്നു. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരുവരും പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്കിറങ്ങി. പിന്നീട് കാല്‍നടയായി മാര്‍ച്ചുചെയ്ത രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

പോലീസ് നടപടിക്കെതിരെ രൂക്ഷ ഭാഷയിലാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഉത്തര്‍പ്രദേശ് പോലീസ് തന്നെ ലാത്തിച്ചാര്‍ജ് ചെയ്തുവെന്നും നിലത്തേക്ക് തള്ളിയിട്ടുവെന്നും മുന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ആരോപിച്ചു. മോഡിജിക്ക് മാത്രമാണോ ഈ രാജ്യത്ത് നടക്കാന്‍ സ്വാതന്ത്ര്യമുള്ളൂ? ഒരു സാധാരണ മനുഷ്യന് നടക്കാന്‍ അവകാശമില്ലേ എന്നും എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കുടുംബത്തെ അനുശോചനം അറിയിക്കാന്‍ കാണുന്നതുപോലും യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രീ എന്തിനാണ് ഇത്രക്ക് പേടിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു.

നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡല്‍ഹി നോയിഡ ഹൈവേയില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത്. കൊറോണ സാഹചര്യം മുന്‍നിര്‍ത്തി എപിഡെമിനിയത്തിലെ സെക്ഷന്‍ 188 പ്രകാരമാണ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് വിശദീകരണം. ഹത്രാസില്‍ രാവിലെ മുതല്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more