1 GBP = 104.15
breaking news

പ്രളയത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി

പ്രളയത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി

പ്രളയ മേഖലകള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഇടുക്കിയില്‍ സന്ദര്‍ശനം നടത്തും. മോശം കാലാവസ്ഥയായതിനെ തുടര്‍ന്ന് വയനാട് സന്ദര്‍ശനം റദ്ദാക്കേണ്ടതായി വന്നതിനാലാണ് രാഹുല്‍ ഇടുക്കിലേക്ക് പോവുക. ഇടുക്കിയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ചെറുതോണിയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിക്കും.

കേരളത്തിലെ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തം അനുഭവിക്കുന്നവരുടെ അവസ്ഥ നേരില്‍ കാണാനാണ് വന്നത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് ഒപ്പം ഉണ്ടാകുമെന്നും ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘പുനരധിവാസത്തെ കുറിച്ച്​ ജനങ്ങൾക്ക് ആശങ്കയുണ്ട്​. സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്ന്​ അവരെ ധരിപ്പിക്കാൻ സാധിക്കണം. അവർക്ക്​ വേണ്ട കൗൺസിലിങ്ങും മറ്റ്​ സഹായങ്ങളും നൽകണം. നഷ്​ടപരിഹാരമായി പ്രഖ്യാപിച്ച 10,000 രൂപ എത്രയും പെ​ട്ടെന്ന്​ ലഭ്യമാക്കണം. കേന്ദ്ര സർക്കാറും കൂടുതൽ സഹായം നൽകണം. ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെ’ന്നും രാഹുൽ ചൂണ്ടിക്കാട്ടി.

പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസമാണ് രാഹുല്‍ കേരളത്തിലെത്തിയത്. ആലപ്പുഴയിലെ വിവിധ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച അദ്ദേഹം ഇന്ന് വയനാട് സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റദ്ദു ചെയ്യുകയായിരുന്നു. നിലവില്‍ കൊച്ചിയിലുള്ള രാഹുല്‍ ഇവിടുത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇടുക്കിയിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more