1 GBP = 104.15
breaking news

രാഹുൽ ഗാന്ധിക്ക്, മാർച്ച് 5 നു, ഐ ഓ സി (യു കെ)  ലണ്ടനിൽ ഒരുക്കുന്ന സ്വീകരണത്തിനും, പ്രവാസി സംഗമത്തിനുമുള്ള റെജിസ്ട്രേഷനു ആവേശകരമായ പ്രതികരണം.  

<strong>രാഹുൽ ഗാന്ധിക്ക്, മാർച്ച് 5 നു, ഐ ഓ സി (യു കെ)  ലണ്ടനിൽ ഒരുക്കുന്ന സ്വീകരണത്തിനും, പ്രവാസി സംഗമത്തിനുമുള്ള റെജിസ്ട്രേഷനു ആവേശകരമായ പ്രതികരണം.  </strong>

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് ശേഷം യു കെ സന്ദർശിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേദ്ധ്യ നേതാവും, ജനപ്രിയ നായകനുമായ രാഹുൽ ഗാന്ധിക്കു ലണ്ടനിൽ അത്യുജ്ജ്വല വരവേൽപ്പും, പ്രവാസി സംഗമവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (യു കെ) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

പ്രസ്തുത പരിപാടിയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർക്കായി തുടങ്ങിയ രെജിസ്ട്രേഷൻ നടപടികൾക്കു ആവേശകരമായ പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന്  ഐ ഓ സി വക്താവ് അജിത് മുതയിൽ അറിയിച്ചു. ഇനിയും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. മാർച്ച് 5 നു ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കാരംഭിക്കുന്ന സ്വീകരണവും, പ്രവാസി സംഗമവും   വൈകുന്നേരം അഞ്ചര മണിവരെ തുടരും.

ലണ്ടനിൽ ഒരുങ്ങുന്ന പ്രവാസി സംഗമ വേദിയിൽ  ഭാരതജനതയുടെ സ്നേഹവും, പ്രതിസന്ധികളും, ഒറ്റപ്പെടലുകളും പദയാത്രയിലൂടെ അനുഭവിച്ചും, കണ്ടും, കേട്ടും മനസ്സിലാക്കിയ വികാരവായ്പുകൾ ഹൃദയതളത്തിൽ രേഖപ്പെടുത്തിയ, നാളിന്റെ പ്രതീക്ഷയും, പ്രത്യാശയുമായ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം ആവുമ്പോൾ യു കെ യിലെ മുഴുവൻ ഭാരതീയരുടെയും സന്തോഷ-ആഹ്ളാദ വികാരവേദിയാവും പ്രവാസി സംഗമം.

കൂടുതൽ വിവരങ്ങൾക്ക്

സുജു ഡാനിയേൽ: 07872 129697

അശ്വതി നായർ: 07305 815070

അപ്പച്ചൻ കണ്ണഞ്ചിറ: 07737956977

രെജിസ്ട്രേഷൻ ലിങ്ക്:

https://londongreetsrg.rsvpip.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more