1 GBP = 104.23
breaking news

ഇരുപത്തിനാലു മണിക്കൂറിനിടെ 15,144 പുതിയ കോവിഡ് കേസുകളും 758 മരണങ്ങളും; ആർ നിരക്ക് ഒന്നിൽ താഴെ

ഇരുപത്തിനാലു മണിക്കൂറിനിടെ 15,144 പുതിയ കോവിഡ് കേസുകളും 758 മരണങ്ങളും; ആർ നിരക്ക് ഒന്നിൽ താഴെ

ലണ്ടൻ: ബ്രിട്ടനിൽ ഉടനീളം കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ജൂലൈ 10 ന് ശേഷം ആർ നിരക്ക് നിർണായക നിലയേക്കാൾ താഴെയാണെന്ന് ഉന്നത ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. ഇത് അവസാന ലോക്ക്ഡൗൺ ആയിരിക്കുമെന്ന അവർ പുലർത്തുണ്ട്. അതേസമയം നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നത് വൈകിപ്പിക്കണമെന്ന ആവശ്യവും അവർ മുന്നോട്ട് വച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പ് മേധാവികൾ 15,144 പുതിയ കോവിഡ് കേസുകൾ കൂടി ഇന്നലെ പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാൻഡെമിക് ആരംഭിച്ചതുമുതൽ 4 മില്യൺ ബ്രിട്ടീഷുകാർ പോസിറ്റീവ് ആയിട്ടുണ്ട്, എന്നാൽ യഥാർത്ഥ എണ്ണം ദശലക്ഷക്കണക്കിന് കൂടുതലാണ്. ഇന്നലെ 758 മരണങ്ങളും കൂടി ആരോഗ്യ വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയിൽ നിന്ന് ഇത് നാലിലൊന്നായി കുറഞ്ഞു.

കഠിനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് യുകെയെ ഉടൻ മോചിപ്പിക്കാമെന്ന പ്രതീക്ഷയും സർക്കാർ വൃത്തങ്ങൾ പുലർത്തുന്നുണ്ട്. യുകെയിൽ ഇതുവരെ 14 ദശലക്ഷം ജനങ്ങൾക്ക് കൊറോണ വൈറസ് വാക്സിൻ നൽകിക്കഴിഞ്ഞു.

സർക്കാരിന്റെ ഉപദേശക സമിതി ആർ നിരക്ക് വെളിപ്പെടുത്തി. ആർ നിരക്ക് യുകെയിൽ 0.7-0.9 വരെ കുറഞ്ഞു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ അണുബാധകളുടെ എണ്ണം പകുതിയായി കുറയുന്നുവെന്ന് സേജ് കമ്മിറ്റി അവകാശപ്പെട്ടു.

രണ്ട് വ്യത്യസ്ത കോവിഡ് നിരീക്ഷണ പഠനങ്ങളിൽ കോവിഡിന്റെ ഏറ്റവും മോശം അവസ്ഥ അവസാനിച്ചുവെന്ന് കൂടുതൽ തെളിവുകൾ നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ കേസുകൾ 31 ശതമാനം കുറഞ്ഞതായി ഒഎൻ‌എസ് പറയുന്നു. മാർച്ച് 8 ന് സ്കൂളുകൾ വീണ്ടും തുറക്കാൻ ആലോചിക്കുമ്പോൾ അണുബാധ കുറയുന്നുവെന്നും ദിവസേന 3,000 കേസുകളിലേക്ക് താഴുമെന്നും കിംഗ്സ് കോളേജ് ലണ്ടൻ ഗവേഷകർ പ്രവചിക്കുന്നു.

ഫെബ്രുവരി 22 ന് ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള തന്റെ ബ്ലൂപ്രിന്റ് അനാച്ഛാദനം ചെയ്യുമെന്ന് ബോറിസ് ജോൺസൺ വാഗ്ദാനം ചെയ്തിട്ടുണ്ട്. മന്ത്രിമാർ ഇതിനായുള്ള അന്തിമ പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more