1 GBP = 104.13
breaking news

ലോകകപ്പ്; ഫുട്‌ബോള്‍ നഗരമായി അണിഞ്ഞൊരുങ്ങാന്‍ ദോഹ

ലോകകപ്പ്; ഫുട്‌ബോള്‍ നഗരമായി അണിഞ്ഞൊരുങ്ങാന്‍ ദോഹ

ലോകകപ്പിന് മാസങ്ങള്‍ മാത്രമകലെയെത്തിനില്‍ക്കുന്ന ലോകകപ്പിനെ വരവേല്‍ക്കാന്‍ അടിമുടി ഒരുങ്ങുകയാണ് ഖത്തര്‍. ഫുട്‌ബോള്‍ ജീവശ്വാസം പകരുന്ന റിയോയുടേയും ബ്യുണസ് അയേഴ്‌സിന്റെയും തെരുവുകള്‍ കണക്കെ ദോഹയും ഫുട്‌ബോള്‍ നഗരമായി മാറും.

ഇതിഹാസങ്ങളുടെയും അത്യപൂര്‍വ കാല്‍പന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും കൊടിതോരണങ്ങളും നിറഞ്ഞ് നഗരതെരുവുകള്‍ ആകെ ഉത്സവാന്തരീക്ഷത്തില്‍ മുങ്ങും.

‘നമുക്ക് ആഘോഷിക്കാം’ എന്ന തലക്കെട്ടോടെയാണ് സൗന്ദര്യ വത്കരണ പദ്ധതികള്‍ നടപ്പിലാക്കുക. ‘സീന’ എന്ന പേരിലുള്ള പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് മത്സരത്തിനുള്ള അവസരവുമുണ്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വന്തം വീടും മതിലുകളും ലോകകപ്പിന്റെ ഭാഗമായി അണിയിച്ചൊരുക്കാം. പൊതുജനങ്ങളുടെയും സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും പങ്കാളിത്തത്തോടെ, രാജ്യത്തെ നഗരസൗന്ദര്യവല്‍കരണ ചുമതലയുള്ള സൂപ്പര്‍വൈസറി കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷനാണ് ദോഹയെ ഒരു ഫുട്‌ബോള്‍ നഗരമാക്കി മാറ്റനുള്ള പദ്ധതികള്‍ക്കായി ഇറങ്ങിപ്പുറപ്പെടുന്നത്.

സ്‌കൂളുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, സര്‍വകലാശാലകള്‍, മുനിസിപ്പാലിറ്റികള്‍, പൊതുസ്വകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more