1 GBP = 104.17
breaking news

പി.വി. അൻവർ എം.എൽ.എയുടെ പാർക്കിന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി

പി.വി. അൻവർ എം.എൽ.എയുടെ പാർക്കിന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മാലിന്യ പ്രശ്നങ്ങളില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കൂടരഞ്ഞിയിലെ വാട്ടർ തീം പാർക്കിന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പാർക്കിൽ മാലിന്യ പ്രശ്നങ്ങളുണ്ടെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുൻറിപ്പോർട്ടിനെത്തുടർന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പാർക്കിന്റെ പ്രവർത്തനം നിറുത്തിവെക്കാൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ പി.വി. അൻവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം പാർക്കിൽ പരിശോധന നടത്തി നോട്ടീസ് നൽകിയിരുന്നെന്നും മതിയായ സംവിധാനങ്ങൾ ഒരുക്കിയതിനെത്തുടർന്ന് അനുമതി നൽകാമെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻവയോൺമെന്റൽ എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more