1 GBP = 104.15
breaking news

യുക്രയിന് സഹായവുമായെത്തുന്നവരെ ആക്രമിക്കാൻ മടിക്കില്ല; മുന്നറിയിപ്പുമായി വ്ലാദിമിർ പുട്ടിൻ

യുക്രയിന് സഹായവുമായെത്തുന്നവരെ ആക്രമിക്കാൻ മടിക്കില്ല; മുന്നറിയിപ്പുമായി വ്ലാദിമിർ പുട്ടിൻ

മോ​സ്കോ: യു​ക്രെ​യ്‌​നി​ൽ അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഏ​ത് ഘ​ട്ട​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്നു റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ് യു​ക്രെ​യ്നി​ലെ സൈ​നി​ക ന​ട​പ​ടി​ക്കു കാ​ര​ണ​മാ​യ​തെ​ന്ന് പു​ടി​ൻ വ്യ​ക്ത​മാ​ക്കി. യു​ക്രെ​യ്‌​നെ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത് അ​വ​രാ​ണ്. യു​ക്രെ​യ്‌​നി​ൽ ഇ​ട​പെ​ടു​ന്ന​വ​ർ ആ​രാ​യാ​ലും മി​ന്ന​ൽ വേ​ഗ​ത്തി​ലു​ള്ള തി​രി​ച്ച​ടി ല​ഭി​ക്കു​മെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു. സെ​ന്റ് പീ​റ്റേ​ഴ്‌​സ് ബ​ർ​ഗി​ൽ റ​ഷ്യ​ൻ നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പു​ടി​ൻ. റ​ഷ്യ​യെ ഛിന്ന​ഭി​ന്ന​മാ​ക്കാ​നാ​ണ് പാ​ശ്ചാ​ത്യ ശ​ക്‌​തി​ക​ളു​ടെ ശ്ര​മം.

യു​ക്രെ​യ്‌​നി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​വ​ർ ആ​രാ​യാ​ലും തി​രി​ച്ച​ടി ല​ഭി​ക്കു​ക ത​ന്നെ ചെ​യ്യും. യു​ക്രെ​യ്‌​ന് വി​ദേ​ശ​ശ​ക്തി​ക​ൾ വ​ൻ​തോ​തി​ൽ ആ​യു​ധ​വും പ​ണ​വും ന​ൽ​ക​ണ​മെ​ന്നും ബ്രി​ട്ട​ൻ ന​ൽ​കി​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ യു​ക്രെ​യ്‌​ൻ പ്ര​തി​രോ​ധി​ച്ച​തെ​ന്നും യു.​കെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ലി​സ് ട്ര​സ് പ​റ​ഞ്ഞ​തി​നു തൊ​ട്ടു​പി​റ​കെ​യാ​ണ് ബ്രി​ട്ട​നെ​യും നാ​റ്റോ രാ​ജ്യ​ങ്ങ​ളെ​യും ഉ​ന്ന​മി​ട്ട് പു​ടി​ൻ രം​ഗ​ത്തെ​ത്തി​യ​ത്. പാ​ശ്ചാ​ത്യ ശ​ക്തി​ക​ൾ ടാ​ങ്കു​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും യു​ക്രെ​യ്‌​നി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്നും ലി​സ് ട്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. റ​ഷ്യ​ക്കെ​തി​രെ യു​ക്രെ​യ്‍ൻ ന​ട​ത്തു​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തെ ബ്രി​ട്ട​ൻ പി​ന്തു​ണ​ക്കു​ന്നു​വെ​ന്ന് സാ​യു​ധ​സേ​ന മ​ന്ത്രി ജ​യിം​സ് ഹീ​പ്പി പ​റ​ഞ്ഞ​തും റ​ഷ്യ​ൻ പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more