1 GBP = 104.27
breaking news

പുതുപ്പള്ളി സംഗമം ഇംഗ്ലണ്ടിന്റെ പുതുപ്പള്ളിയായ കവൻട്രിയിൽ

പുതുപ്പള്ളി സംഗമം ഇംഗ്ലണ്ടിന്റെ പുതുപ്പള്ളിയായ കവൻട്രിയിൽ

എബ്രഹാം കുര്യൻ

കോട്ടയത്തെ പുതുപ്പള്ളി ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പുതുപ്പള്ളി പള്ളി കൊണ്ട് പ്രസിദ്ധമെങ്കിൽ കവൻട്രി അദ്ദേഹത്തിന്റെ ജന്മം കൊണ്ട് പ്രസിദ്ധം. കവൻടിയിലുള്ള കലുഡോൺ കാസിൽ ഗീവർഗീസ് സഹദായുടെ കുടുംബ വീടാണ് എന്ന് ചരിത്രകാരൻമാർ പറയുന്നു. യു കെയിലെ അഞ്ചാമത്തെ പുതുപ്പള്ളി സംഗമം സ്റ്റാഫോർഡ്, ബ്രിസ്റ്റൽ, മാഞ്ചസ്റ്റർ, ഇപ്സ്വിച്ച് എന്നീ യുകെ നഗരങ്ങൾ കടന്ന് യു കെ യുടെ ഹൃദയഭാഗത്തുള്ള കവൻട്രിയിൽ എത്തുമ്പോൾ ഒരു വലിയ സംഗമം തന്നെ സംഘാടകർ പ്രതിക്ഷിക്കുന്നു.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിൽപെട്ട പുതുപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, പനച്ചിക്കാട് അയർക്കുന്നം പഞ്ചായത്തുകളിൽ നിന്ന് എത്തിയിട്ടുള്ളവർ ഒക്ടോബർ മാസം 13ന് കവൻടിയിലെ ഷിൽട്ടൺ ഹാളിൽ നാടൻ പന്തുകളി പകിട കളി തുടങ്ങിയ പുതുപ്പള്ളിയുടെ തനത് കളികളും കലാരൂപങ്ങളുമായി ഒത്തുകൂടുമ്പോൾ ഈ സംഗമം അവിസ്മരണീയമാക്കാൻ ശ്രീ ഏബ്രഹാം കുര്യന്റെ നേതൃത്വത്തിൽ, ശ്രീ അനിൽ കുറ്റിപ്പുറം, ശ്രീ ബിജോയ് ജോസഫ്, ശ്രീ ജോർജ് ജോൺ, ശ്രീ സോബോയ് വർഗീസ്, ശ്രീ രാജു ഏബ്രഹാം, ശ്രീ ജേക്കബ് കുര്യാക്കോസ്, ശ്രീമതി റെനി ബിജു, ശ്രീമതി ലിസാ റോണി എന്നിവരടങ്ങിയ കമ്മറ്റി തയ്യാറായിക്കഴിഞ്ഞു. എല്ലാ പുതുപ്പള്ളി നിയോജക മണ്ഡല നിവാസികളെയും ഹാർദ്ദവമായി കവൻട്രി ഷിൽട്ടൻ ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു.

സംഗമവേദിയുടെ വിലാസം
Shilton Village Hall,
Wood Ln, Shilton,
Coventry CV7 9JZ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more