1 GBP = 107.78
breaking news

മൂന്ന് നോമ്പിനോട് അനുബന്ധിച്ചുള്ള പുറത്ത് നമസ്കാരം ജനുവരി 27ന് ലിവർപൂളില്‍.

മൂന്ന് നോമ്പിനോട് അനുബന്ധിച്ചുള്ള പുറത്ത് നമസ്കാരം ജനുവരി 27ന് ലിവർപൂളില്‍.

സക്കറിയ പുത്തൻകുളം

ക്നാനായക്കാരുടെ തലപ്പള്ളി യായ കടുത്തുരുത്തി വലിയ പള്ളിയുടെ കൽ കുരിശിങ്കൽ മൂന്ന് നോമ്പിനോട് അനുബന്ധിച്ച് നടത്തിവരാറുള്ള പുറത്തു നമസ്കാരം ക്നാനായകർ കുടിയേറിയ സ്ഥലങ്ങളില് പ്രചു ര പ്രചാരം നേടിയ പ്രാർത്ഥന രീതിയാണ് പുറത്ത് നമസ്കാരം.
ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം നിർമിഹാമിൽ നടത്തപ്പെട്ട പുറത്ത് നമസ്കാരത്തിന് യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അനേകം വിശ്വാസികളാണ് പുറത്തു നമസ്കാര പ്രാർത്ഥനയ്ക്ക് പങ്കാളികളായത്. ജനസാന്നിധ്യം കൊണ്ടും പ്രാർത്ഥന അനുഭവംകൊണ്ടു ശ്രദ്ധ നേടിയ പുറത്തു നമസ്കാര പ്രാർത്ഥന വരുംവർഷങ്ങളിലും യുകെയിൽ നടത്തണമെന്നുള്ള വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ചാണ് തുടർന്നുള്ള എല്ലാ വർഷങ്ങളിലും ഓരോരോ മിഷനുകൾ ഏറ്റെടുത്ത് പുറത്ത് നമസ്കാരം നടത്തുവാൻ തീരുമാനമായത്.
ഈ വർഷം ജനുവരി 27ന് ലിവർപൂളിലെ ഔറ് ലേഡി ഓഫ് ക്യൂൻ ഓഫ് പീസ് കാത്തലിക് ചർച്ചിൽ ആണ് പുറത്തു നമസ്കാര പ്രാർത്ഥനകളും വിശുദ്ധ കുർബാനയും നടത്തപ്പെടുന്നത്.

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ ലിവർപൂൾ, സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മാഞ്ചസ്റ്റർ, സെൻറ് തോമസ് ക്നാനായ കാത്തലിക് മിഷൻ യോർക്ക്ഷേയർ എന്നിവർ സംയുക്തമായി വിപുലമായ ഒരുക്കങ്ങളാണ് പുറത്തു നമസ്കാര ശുശ്രൂഷക്കായി ഒരുങ്ങുന്നത്.

പഴയ നിയമ ചരിത്രത്തിൽ നിനവേ നിവാസികൾ ദൈവകോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷനേടാൻ യൗന പ്രവാചകൻ്റെ ആഹ്വാനം സ്വീകരിച്ച് തപസ്സും ഉപവാസവും എടുത്ത് ദൈവാനുഗ്രഹം പ്രാപിച്ച ഹൃദയസ്പർശിയായ ചരിത്രം ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈവഹിതത്തിൽ നിന്നും ഓടി അകലാൻ ശ്രമിച്ച യോനാ പ്രവാചകൻ മൂന്നുനാൾ മത്സ്യത്തിനുള്ളിൽ കഴിഞ്ഞതിനുശേഷം നിനവേ നിവാസികളെ ദൈവഹിതം അറിയിച്ചതിന്‍റെ ഓർമ്മ പുതുക്കലും കൂടിയാണ് മൂന്നു നോമ്പ്. വലിയ നോമ്പിന് മുന്നോടിയായി നടത്തപ്പെടുന്ന മൂന്ന് നോമ്പിൻറെ അവസരത്തിലാണ് കടുത്തുരുത്തി വലിയ പള്ളിയിലെ പുറത്ത് നമസ്കാരം. ക്നാനായക്കാരുടെ തനത് പ്രാർത്ഥന രീതിയായ പുറത്തു നമസ്കാരത്തിന് അനേകം ആളുകളാണ് പങ്കാളികളാകുന്നത്. ഹൃദയസ്പർശിയായ പ്രാർത്ഥന ഗീതങ്ങളും അനുതാപത്തിന്റെ സങ്കീർത്തനങ്ങളും സമ്മിശ്രം ആയിട്ടുള്ള പുറത്തു നമസ്കാര പ്രാർത്ഥനകൾ ഏവരുടെയും ഹൃദയത്തെ സ്പർശിക്കുന്ന പ്രാർത്ഥന അനുഭവമാണ്.

സെൻമേരിസ് മിഷൻ മാഞ്ചസ്റ്റർ, സെൻറ് തോമസ് ക്നാനായ കാത്തലിക് മിഷൻ യോർക്ക്ക്ഷറ് എന്നീ മിഷനുകളുടെ സഹകരണത്തോടെ
ലിവർപൂൾ സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ ആണ് പുറത്തു നമസ്കാരത്തിന് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത്. അനേകം ആളുകളെ ഉൾക്കൊള്ളുന്ന ദേവാലയവും അനുസൃതമായ കാർ പാർക്കിംഗ് സൗകര്യത്തോടുകൂടിയ ദേവാലയത്തിലാണ് ഈ വർഷത്തെ യുകെയിലെ പുറത്ത് നമസ്കാരം നടത്തപ്പെടുന്നത്. പ്രാർത്ഥനയും അനുതാപവും വഴിയും ദൈവാനുഭവം പ്രാപിപ്പിക്കുവാൻ ഏവരെയും പുറത്ത് നമസ്കാര പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ പുറത്തു നമസ്കാര വിജയത്തിനായിട്ടുള്ള സംയുക്ത കമ്മറ്റി ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more