1 GBP = 107.76
breaking news

ലണ്ടനിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് മൂന്ന് ലക്ഷത്തോളം ജനങ്ങൾ; നൂറിലേറെപ്പേർ അറസ്റ്റിൽ; അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

ലണ്ടനിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് മൂന്ന് ലക്ഷത്തോളം ജനങ്ങൾ; നൂറിലേറെപ്പേർ അറസ്റ്റിൽ; അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

ലണ്ടൻ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ലണ്ടനിൽ നടന്ന ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് ലക്ഷക്കണക്കിനുപേർ. ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുക, ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഫലസ്തീനെ സ്വതന്ത്രമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു മാർച്ച്.

അതേസമയം തീവ്രവലതുപക്ഷ ഗ്രൂപ്പുകളും രംഗത്തെത്തിയതോടെ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും തെരുവിൽ പടക്കം പൊട്ടിക്കുകയും ചെയ്തു. 100-ലധികം പേർ അറസ്റ്റിലായി. ഫലസ്തീൻ അനുകൂല മാർച്ച് നഗരത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ മാർച്ചിലൊന്നായിരുന്നു.

അതേസമയം ആർമിറ്റയ്സ് ദിനത്തിൽ നടന്ന പലസ്തീനിയൻ മാർച്ചിൽ പ്രതിഷേധിക്കാൻ തീവ്രവലതുപക്ഷവും രംഗത്തെത്തിയതോടെ പലയിടങ്ങളിലും അക്രമങ്ങൾ അരങ്ങേറി. അക്രമങ്ങളെ പ്രധാനമന്ത്രി റിഷി സുനക് അപലപിച്ചു. “ഇന്ന് നമ്മൾ കണ്ടത് നമ്മുടെ സായുധ സേനയുടെ ബഹുമാനത്തെ സംരക്ഷിക്കുന്നതല്ല, മറിച്ച് അവരെ തീർത്തും അനാദരിക്കുന്നതാണ്,” അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

മൂന്ന് ലക്ഷത്തോളം പേർ റാലിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായ ജെറമി കോർബിൻ റാലിയിൽ അണിചേർന്നു. ഗസ്സയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more