1 GBP = 104.15
breaking news

നോർവിച്ചോക് ഭീതി പരത്തി സാലിസ്ബറി പ്രെസ്സോ റെസ്റ്റോറന്റിൽ നടന്നത് തട്ടിപ്പെന്ന് പോലീസ്; സ്ഥിരീകരിച്ച് റഷ്യൻ യുവതിയുടെ പിതാവും

നോർവിച്ചോക് ഭീതി പരത്തി സാലിസ്ബറി പ്രെസ്സോ റെസ്റ്റോറന്റിൽ നടന്നത് തട്ടിപ്പെന്ന് പോലീസ്; സ്ഥിരീകരിച്ച് റഷ്യൻ യുവതിയുടെ പിതാവും

സാലിസ്ബറി: കഴിഞ്ഞ ഞായറാഴ്ച്ച സാലിസ്ബറിയെ മുൾമുനയിൽ നിറുത്തി അരങ്ങേറിയത് ശുദ്ധ തട്ടിപ്പെന്ന് പോലീസ്. സാലിസ്ബറി കത്തീഡ്രലിന് സമീപമുള്ള പ്രെസ്സോ ഇറ്റാലിയൻ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ റഷ്യൻ മോഡൽ 30 കാരിയായ അന്നയും ഇവരുടെഭർത്താവ് അലക്സ് കിങും(42) കുഴഞ്ഞു വീണത്. റെസ്റ്റോറന്റ് ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പറന്നെത്തിയ എമർജൻസി വിഭാഗം നോർവിച്ചോക് ആക്രമണമെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. അതീവ സുരക്ഷാ സന്നാഹങ്ങളൊരുക്കിയാണ് പോലീസും അത്യാഹിത വിഭാഗവും ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ വിശദമായ പരിശോധനയിൽ ഇവരിൽ നെർവ് ഏജന്റിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.

ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ യുവതി അന്ന ഷാപിറോ റഷ്യക്ക് മേൽ ആരോപണം നടത്തിയിരുന്നു. തന്റെ പിതാവ് റഷ്യൻ ആർമിയിൽ ഉയർന്ന പദവിയിൽ ഇരുന്നയാളാണെന്നും അതിനാൽ തന്നെയും വകവരുത്താനുള്ള ശ്രമമായിരുന്നുവെന്നുമാണ് ആരോപിച്ചത്. എന്നാൽ പോലീസ് അന്വേഷണത്തിലും ഇത് ശുദ്ധ കളവാണെന്ന് തെളിഞ്ഞിരുന്നു. ഇതിനിടെയാണ് പോലീസ് അന്വേഷണത്തെ ശരി വയ്ക്കും വിധം അന്നയുടെ പിതാവ് അലക്‌സാണ്ടർ ഷാപിറോയും രംഗത്തെത്തിയത്. താൻ റഷ്യൻ മിലിട്ടറിയിൽ ജോലി ചെയ്തിട്ടില്ലെന്നും അന്നയുടെ യഥാർത്ഥ പേര് ‘യാന’ എന്നുമാണ് അലക്‌സാണ്ടർ വെളിപ്പെടുത്തിയത്.

പോലീസ് അന്നയെയും ഭർത്താവിനെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സീൽ ചെയ്തിരുന്ന പ്രെസ്സോ റെസ്റ്റോറന്റ് ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more