1 GBP = 104.16
breaking news

“ലോകത്തിന് മാതൃകയാണ് നമ്മള്‍” നമുക്കൊരുമിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കാം… ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാമെന്ന് രാഷ്ട്രപതി

“ലോകത്തിന് മാതൃകയാണ് നമ്മള്‍” നമുക്കൊരുമിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കാം… ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാമെന്ന് രാഷ്ട്രപതി

ദില്ലി: 72ാം സ്വാതന്ത്ര്യ ദിനത്തെ രാജ്യം വരവേല്‍ക്കാനൊരുങ്ങവേ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രത്തെ മുന്നോട്ട് നയിക്കാന്‍ നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ച് നിന്നാല്‍ നമുക്ക് പരസ്പരം സഹായിക്കാം. നമ്മുടെ പാരമ്പര്യത്തെയും വനസമ്പത്തിനെയും സംരക്ഷിക്കാന്‍ സാധിക്കും. വരും തലമുറയ്ക്കായി ഇന്ത്യയെ ഇതുപോലെ സംരക്ഷിച്ച് നിര്‍ത്താം. ഒരുമിച്ച് നിന്നാല്‍ നമുക്ക് ദാരിദ്ര്യത്തെയും നിരക്ഷരതയെയും അസമത്വത്തെയും ഇല്ലാതാക്കാമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.

അനാവശ്യ വിവാദങ്ങളില്‍പ്പെട്ട് രാജ്യത്തിന്റെ വികസനം തടസ്സപ്പെടരുത്. ഇന്ത്യന്‍ സമൂഹത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല. ഗാന്ധിയന്‍ മൂല്യങ്ങള്‍ എല്ലാവരും ഉയര്‍ത്തിപ്പിടിക്കണം. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കണം. വികസനത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്ത് പ്രകടമാണ്. ഈ സര്‍ക്കാര്‍ വ്യക്തിപരമായ എന്തെങ്കിലും ചെയ്യുന്നവരല്ല. രാജ്യത്തിന്റെ മൊത്തം വളര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ പ്രയത്‌നങ്ങള്‍ രാജ്യത്ത് പ്രതിഫലിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണ്. ആഫ്രിക്ക പോലുള്ള രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി സഹായിക്കാന്‍ നമ്മള്‍ തയ്യാറാണ്. കാലാവസ്ഥാ വ്യതിയാനം, യുഎന്‍ സമാധാന ശ്രമങ്ങള്‍ എന്നിവയിലും നമ്മള്‍ ശ്രദ്ധ ചെലുത്തുന്നു. അതുകൊണ്ട് ഇന്ത്യയുടെ ദേശീയത ഒറ്റപ്പെട്ട് നില്‍ക്കുന്നതല്ല. അത് നമ്മുടെ രാജ്യത്തിന്റെയും പരിഷ്‌കാരത്തെയും ലോകത്തിന് മുന്നില്‍ കൊണ്ടുവന്നതാണ്. ഗാന്ധിജിയുടെ മൂല്യങ്ങള്‍ കൊണ്ട് ലോകത്തിന് മാതൃകയാണ് നമ്മള്‍. വസുദൈവ കുടുംബകം എന്ന പുരാണ വിശ്വാസത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ലോകം ഒരു കുടുംബം ആണെന്ന ആശയമാണ് നമ്മള്‍ ലോകത്തിന് കാണിച്ച് കൊടുത്തതെന്നും രാഷ്ട്രപതി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more