1 GBP = 105.40
breaking news

വാഹനത്തില്‍ ട്രക്കിടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു; തന്നെ കൊല്ലാന്‍ മനഃപൂര്‍വ്വം സൃഷ്ടിച്ച അപകടം: പ്രവീണ്‍ തൊഗാഡിയ

വാഹനത്തില്‍ ട്രക്കിടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു; തന്നെ കൊല്ലാന്‍ മനഃപൂര്‍വ്വം സൃഷ്ടിച്ച അപകടം: പ്രവീണ്‍ തൊഗാഡിയ

സൂറത്ത്: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വാഹനം സൂറത്തില്‍വെച്ച് അപകടത്തില്‍പ്പെട്ടു. തൊഗാഡിയയുടെ വാഹനത്തിനു പിന്നില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ പ്രവീണ്‍ തൊഗാഡിയയും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

സൂറത്തില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയപ്പോഴാണ് തൊഗാഡിയയുടെ വാഹനം അടകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ തന്നെ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

വാഹനം അപകടത്തില്‍പ്പെട്ടിട്ടും ട്രക്ക് ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ലെന്ന് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. തന്നെ കൊല്ലാന്‍ മനഃപൂര്‍വ്വം ഉണ്ടാക്കിയ അപകടമാണെന്നും തൊഗാഡിയ ആരോപിച്ചു. ബുള്ളറ്റ് ഫ്രൂഫ് ഇല്ലാത്ത വാഹനം ആയിരുന്നുവെങ്കില്‍ തന്നെ വെടിവെച്ചുെകാല്ലുമായിരുന്നു എന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ തൊഗാഡിയ പറഞ്ഞു.

പൊലീസ് അകമ്പടി ഇല്ലാതെ ആദ്യമായാണ് സഞ്ചരിക്കുന്നത്. ഗാന്ധിനഗര്‍ പൊലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് തനിക്ക് എസ്‌കോര്‍ട്ട് അനുവദിച്ചില്ലെന്നും തൊഗാഡിയ ആരോപിച്ചു. തനിക്ക് എസ്‌കോര്‍ട്ട് അനുവദിക്കാത്ത ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി മനഃപൂര്‍വ്വമാണെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more