1 GBP = 107.78
breaking news

പാലക്കാട് നഗരസഭയിൽ ബിജെപിയുടെ സർപ്രൈസ്; പ്രമീള ശശീധരൻ മത്സരിക്കും

പാലക്കാട് നഗരസഭയിൽ ബിജെപിയുടെ സർപ്രൈസ്; പ്രമീള ശശീധരൻ മത്സരിക്കും

പാലക്കാട് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഒടുവിൽ സർപ്രൈസ് പൊളിച്ച് ബിജെപി.ബിജെപി സ്ഥാനാർത്ഥിയായി പ്രമീള ശശീധരൻ മത്സരിക്കും.ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെതാണ് തീരുമാനം.

മുൻ നഗരസഭാ ചെയർപേഴ്സണായിരുന്ന പ്രമീള ശശീധരനെ അധ്യക്ഷയാക്കി അംഗങ്ങൾക്കിടയിലെ വിഭാഗീയത ഇല്ലാതാക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക്കൂട്ടൽ. പാർട്ടിയിലെ പ്രശ്നങ്ങളെ ചൊല്ലി അധ്യക്ഷയായിരുന്ന പ്രിയ അജയൻ രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മിനി ബാബുവും, സിപിഐഎമ്മിനായി ഉഷാ രാമചന്ദ്രനും മത്സരിക്കും. ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more