1 GBP = 104.15
breaking news

ത​പാ​ൽ വോ​ട്ട്​ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച്​ ​​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി യു.​ഡി.​എ​ഫ്​

ത​പാ​ൽ വോ​ട്ട്​ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച്​ ​​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി യു.​ഡി.​എ​ഫ്​

ക​ണ്ണൂ​ർ: പ്രാ​യ​മാ​യ​വ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ ത​പാ​ൽ വോ​ട്ട്​ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച്​ ​​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ. ഇ​തോ​ടെ 80 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി ​ബാ​ല​റ്റ്​ ന​ൽ​കി വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ത​പാ​ൽ വോ​ട്ട്​ സം​വി​ധാ​ന​വും വി​വാ​ദ​മാ​വു​ക​യാ​ണ്.

ക​ണ്ണൂ​രി​ലെ അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​യാം​പ​റ​മ്പി​ലെ ഒ​രു വീ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ബാ​ല​റ്റു​മാ​യി എ​ത്തി​യ​ത്​ ഫോ​​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ഇ​ല്ലാ​തെ​യാ​ണ്. പോ​ളി​ങ്​​ ഉ​ദ്യോ​ഗ​സ്ഥ​ർ ബാ​ല​റ്റു​മാ​യി വീ​ട്ടി​ൽ പോ​കു​ന്ന​തി​നു​മു​മ്പ്​ ​സ്ഥാ​നാ​ർ​ഥി​ക​ളെ അ​ല്ലെ​ങ്കി​ൽ ഏ​ജ​ൻ​റി​നെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. എ​ന്നാ​ൽ, അ​യ്യ​ങ്കു​ന്നി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ട​്​ ചെ​യ്യി​ക്കാ​ൻ എ​ത്തി​യ​ത്​ ത​ങ്ങ​ളെ അ​റി​യി​ച്ചി​ല്ലെ​ന്നാ​ണ്​ പോ​രാ​വൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​ഡ്വ. സ​ണ്ണി ജോ​സ​ഫി​െൻറ പ​രാ​തി. 

ഉ​ദ്യോ​ഗ​സ്ഥ​ർ​ വീ​ട്ടി​ലെ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ്​ സ​ണ്ണി ജോ​സ​ഫും മ​റ്റും അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഐ​ഡി കാ​ർ​ഡി​ൽ ഫോ​​ട്ടോ പ​തി​ച്ചി​ട്ടി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ല​ക്​​ട​ർ​ക്ക്​ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം പ​രാ​തി ന​ൽ​കി. വീ​ഴ്​​ച​പ​റ്റി​യ​ത്​ പ​രി​ശോ​ധി​ക്കാ​മെ​ന്ന്​ ക​ല​ക്​​ട​ർ അ​റി​യി​ച്ച​താ​യി അ​വ​ർ പ​റ​ഞ്ഞു.

ഫോ​​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ല്ലാ​തെ ത​പാ​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്​ ഗു​രു​ത​ര​മാ​യ പ്ര​ശ്​​ന​മാ​ണെ​ന്ന്​ കെ.​പി.​സി.​സി വ​ർ​ക്കി​ങ്​​ പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. വോ​ട്ട്​ ചെ​യ്​​ത ബാ​ല​റ്റ്​ ക​വ​റി​ലാ​ക്കി പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​യി​ലാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ണ്ടു​പോ​യ​ത്. വോ​ട്ടി​െൻറ ര​ഹ​സ്യ​സ്വ​ഭാ​വം ത​ക​ർ​ക്കു​ന്ന​നി​ല​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more