1 GBP = 97.91
breaking news

പോസ്​റ്റൽ ബാലറ്റ്​: എതിർപ്പുമായി കൂടുതൽ പാർട്ടികൾ

പോസ്​റ്റൽ ബാലറ്റ്​: എതിർപ്പുമായി കൂടുതൽ പാർട്ടികൾ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ 65 വ​യ​സ്സി​നു​ ​മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ പോ​സ്​​റ്റ​ൽ ബാ​ല​റ്റ്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തീ​രു​മാ​ന​ത്തി​നെ​തി​രെ കൂ​ടു​ത​ൽ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ. ​കോ​ൺ​​ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സി.​പി.​എം എ​ന്നി​വ​ക്ക്​ പി​ന്നാ​ലെ സി.​പി.​ഐ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ​ക്ക്​ ക​ത്തെ​ഴു​തി. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​ണെ​ന്ന്​ സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ​ക്ക്​ എ​ഴു​തി​യ ക​ത്തി​ൽ പ​റ​യു​ന്നു. 

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​സ്​​റ്റ​ൽ ബാ​ല​റ്റ്​ സൗ​ക​ര്യം വി​പു​ല​പ്പെ​ടു​ത്താ​നും ഡി​ജി​റ്റ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ​പ്ര​ചാ​ര​ണ​ത്തി​നു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തീ​രു​മാ​ന​ത്തി​െ​ന​തി​െ​​ര സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യാ​ണ്​ ആ​ദ്യം രം​ഗ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന്​ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ സ​മീ​പി​ച്ചു. സ്വേ​ച്ഛാ​ധി​പ​ത്യ​പ​ര​വും വ​ഞ്ച​ന​പ​ര​വും ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​വും സ​മ്മ​തി​ദാ​ന അ​വ​കാ​ശ​ത്തി​​െൻറ ര​ഹ​സ്യ സ്വ​ഭാ​വം ഇ​ല്ലാ​താ​ക്കു​ന്ന​തു​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ കാ​ണി​ച്ച്​ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ക​ത്തെ​ഴു​തി.

അ​തേ​സ​മ​യം, കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​തെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. വൈ​റ​സ്​ കൂ​ടു​ത​ൽ പേ​രെ ബാ​ധി​ക്കാ​തി​രി​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ വോ​ട്ട​വ​കാ​ശം ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നാ​ണ്​ പോ​സ്​​റ്റ​ൽ ബാ​ല​റ്റ്​ വി​പു​ല​പ്പെ​ടു​ത്ത​ൽ ആ​ലോ​ചി​ച്ച​ത്. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ്​ എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മേ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. 

65 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും വൈ​റ​സ്​ ബാ​ധി​ച്ച​വ​ർ​ക്കും പോ​സ്​​റ്റ​ൽ ബാ​ല​റ്റ്​ അ​നു​വ​ദി​ച്ച്​ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി കേ​ന്ദ്ര നി​യ​മ-​നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more