1 GBP = 104.15
breaking news

പരാതിയില്ലാതെ ശശീന്ദ്രനെതിരെ കേസെടുക്കേണ്ടന്ന് പോലീസ്; മുഖ്യമന്ത്രി ഡി ജി പിയുമായി കൂടിക്കാഴ്ച നടത്തി

പരാതിയില്ലാതെ ശശീന്ദ്രനെതിരെ കേസെടുക്കേണ്ടന്ന് പോലീസ്;  മുഖ്യമന്ത്രി ഡി ജി പിയുമായി കൂടിക്കാഴ്ച നടത്തി

മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കൂടിക്കാഴ്ച നടത്തി. അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ശശീന്ദ്രനെതിരെ ഉയര്‍ന്നു വന്ന ആരോപണത്തില്‍ ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി അറിയിച്ചു.

സ്ത്രീയുമായി ലൈംഗിക ചുവയുളള സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലാതെ കേസെടുക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കേണ്ടെന്നും പരാതിയുമായി സ്ത്രീ എത്തിയാല്‍ മാത്രം കേസെടുത്താല്‍ മതിയെന്നുമാണ് പൊലീസിന്റെ നിലപാട്. ഈ സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉടന്‍തന്നെ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന സൂചന. തന്നെ കുടുക്കിയതായി ശശീന്ദ്രന്‍ പരാതി നല്‍കിയാല്‍ അന്വേഷണം നടത്താം. അല്ലെങ്കില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്ന നിലപാടിലാണ് പൊലീസ്.

മംഗളം ചാനല്‍ പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. ആരോപണം നിഷേധിച്ച ശേഷമാണ് രാജി. രാജി കുറ്റസമ്മതമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റേയും തന്റെ പാര്‍ട്ടിയുടേയും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി പിടിക്കാനാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more