1 GBP = 104.15
breaking news

അനില്‍ പനച്ചൂരാന്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്…

അനില്‍ പനച്ചൂരാന്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്…

തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അന്ത്യം. സുഹൃത്തുക്കളൊന്നിച്ച് സംസാരിച്ചിരിക്കെ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹൃദയാഘാതം തുടർന്നാണ് മരണമടഞ്ഞത്. കോവിഡ് ബാധിതനായിരുന്നു.

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. വലയിൽ വീണ കിളികൾ ആണ് കവിതകളിൽ ശ്രദ്ധേയമായത്. മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്ന നിരവധി ഗാനങ്ങളുടെ രചയിതാവാണ്.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം. അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ: മായ, മകൾ:ഉണ്ണിമായ.

ജനങ്ങൾ നെഞ്ചിലേറ്റിയ കലാകാരനാണ് അനിൽ പനച്ചൂരാൻ. അനിൽ പനച്ചൂരാൻ്റെ നിര്യാണത്തിൽ യുക്മ ന്യൂസ് ടീം അനുശോചിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more