1 GBP = 104.15
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും പിറവിത്തിരുന്നാൾ തിരുക്കർമ്മങ്ങൾ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും  പിറവിത്തിരുന്നാൾ  തിരുക്കർമ്മങ്ങൾ

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകൾ / മിഷനുകൾ എന്നിവിടങ്ങളിൽ പിറവിത്തിരുന്നാളിനോടനുബന്ധിച്ചുള്ള  തിരുക്കർമ്മങ്ങൾക്കായി വിപുലമായ  ക്രമീകരണങ്ങൾ ഒരുക്കിയതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. ക്രിസ്മസ് ഈവ് ആയ ഇരുപത്തിനാലാം തീയതി പിറവിത്തിരുനാളിന്റെ തിരുക്കർമ്മങ്ങളും, വിശുദ്ധ കുർബാനകളും, ക്രിസ്മസ് ദിനത്തിൽ  വിശുദ്ധ കുർബാനകളും വിവിധ കേന്ദ്രങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.

വിവിധ  ഇടവകകളിലും മിഷനുകളിലും  നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമം, വിലാസം എന്നിവയറിയുവാൻ താഴെപറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇതിൽ പ്രതിപാദിക്കാത്ത മറ്റ്  മിഷനുകളിലെ സമയ ക്രമവും മറ്റും അറിയുവാൻ അതാത് സ്ഥലങ്ങളിലെ മിഷൻ ഡയറക്ടർ മാരുമായോ, ഭാരവാഹികളുമായോ ബന്ധപ്പെടണമെന്ന് രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

തിരുക്കർമ്മങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more