1 GBP = 107.78
breaking news

‘രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം; കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ഭരണഘടന പദവിയിലുള്ളവർ നേതൃത്വം നൽകുന്നു; മുഖ്യമന്ത്രി

‘രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം; കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ഭരണഘടന പദവിയിലുള്ളവർ നേതൃത്വം നൽകുന്നു; മുഖ്യമന്ത്രി

രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ഗവ.കോളജിലെ കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ഭരണഘടന പദവിയിലുള്ളവർ നേതൃത്വം നൽകുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ഇന്ത്യൻ സാഹചര്യം വലിയ അപകടകരമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര ബോധത്തെയും യുക്തിചിന്തയെയും ഇല്ലാതാക്കി കൊണ്ട് മതവിദ്വേഷം വളർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ശാസ്ത്ര ഗവേഷണത്തിന് പ്രോത്സാഹനം നൽകുന്നില്ല. ഇതിന് പകരം മറ്റ് വിദ്വേഷകാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ മതരാഷ്ട്രമാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more