1 GBP = 100.15

ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാന്‍ കഴിയുമോ? നടന്‍ സൂര്യയെ അത്ഭുതപ്പെടുത്തി പിണറായി വിജയന്‍

ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാന്‍ കഴിയുമോ? നടന്‍ സൂര്യയെ അത്ഭുതപ്പെടുത്തി പിണറായി വിജയന്‍

ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാന്‍ കഴിയുമോ’?. ചോദിയ്ക്കുന്നത് നടന്‍ സൂര്യ ആണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചാണ് സൂര്യ ചോദിക്കുന്നത്. കൊച്ചിയില്‍ നിന്നും തന്രുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലായിരുന്നു ഇരുവരുടെയും അപ്രതീക്ഷിത കൂടിക്കാഴ്ച.

‘ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാന്‍ കഴിയുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി. സാധാരണ മറ്റു യാത്രക്കാരെ തടഞ്ഞുവച്ച് വിവിഐപികളെ ആദ്യം പുറത്തുവിടാറാണ് പതിവ്. എന്നാല്‍ വിമാനത്തിലെ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി കഴിഞ്ഞാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുട്ടിയെ കാണുന്നത് പോലെയാണ് അദേഹം എന്നെ കണ്ടത്. ഒരു സാധാരണക്കാരന്റെ ലാളിത്യവും ആ മുഖത്ത് ഉണ്ടായിരുന്നു ’– സൂര്യ പറഞ്ഞു

പുതിയ ചിത്രമായ സിങ്കം 3യുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ എത്തിയതായിരുന്നു സൂര്യ.
തിരുവനന്തപുരത്തിന് വിമാനത്തില്‍ യാത്രതിരിക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. പിണറായി വിജയനും അതേ വിമാനത്തിലുണ്ടെന്ന് അറിഞ്ഞ സൂര്യ അദ്ദേഹത്തെ പരിചയപ്പെടാന്‍ എത്തുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more